പാലക്കാട്ട് ദേശീയപതാകയോട് അനാദരവ് കാട്ടി സിപിഎം
NewsKeralaPolitics

പാലക്കാട്ട് ദേശീയപതാകയോട് അനാദരവ് കാട്ടി സിപിഎം

പാലക്കാട്: ദേശീയപതാകയോട് മുതലമട ചെമ്മണാമ്പതിയില്‍ സിപിഎമ്മിന്റെ അനാദരവ്. സിപിഎം പതാകയ്ക്ക് താഴെയാണ് ദേശീയപതാക കെട്ടിയത്. ചെമ്മണാമ്പതി അണ്ണാനഗറിലെ സിപിഎം നേതാവായ കെ. ജയരാജന്റെ വീട്ടിലാണ് സംഭവം.

തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശത്ത് ദേശീയപതാകയെ അപമാനിച്ച സിപിഎം നേതാവിന്റെ നടപടി വളരെ വിവാദമായിരിക്കുകയാണ്. ദേശീയപതാകയെ അപമാനിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി.

Related Articles

Post Your Comments

Back to top button