സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പക‍ര്‍ത്തി ഫോണിൽ സൂക്ഷിച്ചു, ഏരിയാ കമ്മറ്റിയംഗത്തെ സിപിഎം പുറത്താക്കി
NewsKerala

സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പക‍ര്‍ത്തി ഫോണിൽ സൂക്ഷിച്ചു, ഏരിയാ കമ്മറ്റിയംഗത്തെ സിപിഎം പുറത്താക്കി

ആലപ്പുഴ സിപിഐഎമ്മിൽ വീണ്ടും അച്ചടക്ക നടപടി. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ സൂക്ഷിച്ച നേതാവിനെ സിപിഐഎം പുറത്താക്കി. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി.സോണക്കെതിരെയാണ് നടപടി. കമ്യൂണിസ്റ്റുകാരൻ്റെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തിയാണ് സോണയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് അന്വേഷണ കമ്മീഷൻ വിലയിരുത്തി.

രണ്ടുമാസം മുമ്പാണ് വിവാദം ഉണ്ടാവുന്നത്. എ.പി സോണ വീട്ടിൽ കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്ന് സിപിഎം പാർട്ടിയിൽ പ്രവ‍ര്‍ത്തിക്കുന്ന ഒരു സ്ത്രീയാണ് പരാതി നൽകിയത്. പരാതിക്കൊപ്പം സോണയുടെ ഫോണിലെ ദൃശ്യങ്ങളും സ്ത്രീ സമർപ്പിച്ചിരുന്നു. അന്വേഷണ കമ്മിഷൻ റിപ്പോർട്ട്‌ അവതരിപ്പിച്ച ശേഷം ഡിജിറ്റൽ തെളിവുകൾ ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങൾ പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചത്. പാർട്ടി സഹപ്രവർത്തകർ അടക്കം മുപ്പതോളം സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങളാണ് സോണ റെക്കോർഡ് ചെയ്ത് സൂക്ഷിച്ചത്. തുടർന്ന് പ്രവർത്തകർ പാർട്ടി പരാതി നൽകുകയായിരുന്നു. ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.മാഹീന്ദ്രൻ, ജി.രാജമ്മ എന്നിവരായിരുന്നു അന്വേഷണ കമ്മിഷൻ അം​ഗങ്ങൾ.

Related Articles

Post Your Comments

Back to top button