സിപിഎം സൈബര്‍ പോരാളി ആകാശ് തില്ലങ്കേരി വിവാഹിതനായി

കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ്, ക്വട്ടേഷന്‍, കൊലക്കേസ് എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയായ ആകാശ് തില്ലങ്കേരി വിവാഹിതനായി. സ്വര്‍ണക്കടത്ത് കേസില്‍ മറ്റോരു ഗുണ്ടയായ ആര്ജുന് ആയങ്കിയോോടൊപ്പം നിറഞ്ഞ് നിന്ന പ്രതിയാണ് ആകാശ് തില്ലങ്കേരി. കണ്ണൂര്‍ സ്വദേശിയായ ഹോമിയോ ഡോക്ടര്‍ അനുപമ ജയതിലകാണ് വധു. ഏറെക്കാലമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. വധു അനുപമയുടെ വീട്ടില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടത്തിയത്. കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരി തന്നെ പങ്ക് വെച്ച സേവ് ദ ഡേറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിപിഎം അംഗമാണ് എന്ന് പറഞ്ഞാണ് ആദ്യ കാലങ്ങളില്‍ ആകാശ് തില്ലങ്കേരി സോഷ്യല്‍ മീഡിയിയില്‍ നിറയുന്നത്. പിന്നിട് ഷുഹൈബ് വധത്തിന് ശേഷമാണ് പാര്‍ട്ടി പുറത്താക്കിയത്.
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായിരുന്ന അര്ജുന് ആയങ്കിയുടെ അടുത്ത സുഹൃത്താണ് ഇയാള്‍. ഈ കേസില്‍ ആകാശിനെയും പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പാര്‍ട്ടി നേതാക്കളുടെ പേര് പറഞ്ഞാണ് പലപ്പോഴും ആകാശ് തില്ലങ്കേരി ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇതോടെ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എംവി ജയരാജന് വാര്‍ത്ത സമ്മേളനത്തില്‍ ആകാശിനെ പേരെടുത്ത് തള്ളിപ്പറഞ്ഞിരുന്നു.
ആകാശ് അടങ്ങുന്ന കൊട്ടേഷന്‍ സംഘത്തെ പാര്‍ട്ടി ഒരു ചുമതലയും ഏല്‍പ്പിച്ചിട്ടില്ല എന്നാണ് അന്ന് ജയരാജന് വ്യക്തമാക്കിയത്. കണ്ണിപ്പൊയില്‍ ബാബു വധക്കേസ് പ്രതികളായ ആര് എസ് എസ് പ്രവര്‍ത്തകര്‍ക്കൊപ്പം സംഘമായി ചേര്‍ന്ന് കൊട്ടേഷന്‍ പണി നടത്തിയവരാണ് ആകാശ് തില്ലങ്കേരിയും അര്ജുന് ആയങ്കിയും അടക്കമുള്ളവര്‍ എന്നായിരുന്നു ജയരാജന്റെ വാക്കുകള്‍.