CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNews

സിപിഎം നേതാവ് എംവി ജയരാജന് കോവിഡ്.

കണ്ണൂര്‍: കൊ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​നെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​നി​യും ക്ഷീ​ണ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ര​ണ്ടു ദി​വ​സം ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് പ​രി​യാ​ര​ത്തേ​ക്ക് മാ​റ്റി​യ​ത്.ജ​യ​രാ​ജ​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ എ​ന്നി​വ​ര്‍ ഫോ​ണി​ല്‍ വി​ളി​ച്ച്‌ ആ​രോ​ഗ്യ സ്ഥി​തി​വി​വ​ര​ങ്ങ​ള്‍ ആ​രാ​ഞ്ഞു.

ശ്വാസകോശവിഭാഗത്തിലെ അഡീഷണല്‍ പ്രൊഫസര്‍ ഡോ എം അനന്തന്‍, അനസ്‌തേഷ്യ വിഭാഗത്തിലെ അഡീഷണല്‍ പ്രൊഫസര്‍ ഡോ പി.എം.എ ബഷീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിദഗ്ദ പരിശോധനയ്ക്കായി പരിയാരത്ത് എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button