
ന്യൂഡല്‍ഹി: ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ചതിന്റെ പേരില്‍ വിവാദത്തിലായ മന്ത്രി സജി ചെറിയാന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ രൂക്ഷ വിമര്‍ശനം. മന്ത്രിയെന്ന നിലയില്‍ സജി ചെറിയാന് കൂടുതല്‍ ജാഗ്രത കാട്ടണമായിരുന്നുവെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. എതിരാളികള്‍ക്ക് അനാവശ്യയമായി വലിയൊരു ആയുധംനല്‍കി സര്‍ക്കാരിനെവരെ പ്രതിസന്ധിയിലാക്കുന്ന രീതിയിലാണ് മല്ലപ്പള്ളി പ്രസംഗമെന്നും യോഗത്തില്‍ കുറ്റപ്പെടുത്തലുണ്ടായി.
വാക്കുകളില്‍ മിതത്വം കാണിക്കണമായിരുന്നുവെന്നും പല അംഗങ്ങളും ചൂണ്ടിക്കാട്ടി. സംഭവിച്ചത് നാക്കുപിഴയെന്ന് യോഗത്തില്‍ സജി ചെറിയാന് വിശദീകരിച്ചു. ഭരണകൂടത്തെയാണ് വിമര്‍ശിക്കാന്‍ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സെക്രട്ടേറിയേറ്റ് യോഗത്തിനുശേഷം പുറത്തിറങ്ങിയ മന്ത്രിയോട് രാജിവയ്ക്കുമോയെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ‘എന്തിന് രാജി’ എന്നായിരുന്നു പ്രതികരണം. പറയാനുള്ളതെല്ലാം ഇന്നലെ നിയമസഭയില്‍ പറഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന നേതൃത്വം ഉചിതമായ നടപടിയെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു. ഉചിതമായ തീരുമാനം എടുക്കും. സംസ്ഥാന നേതൃത്വം വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments