ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍
NewsKeralaPoliticsLocal News

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: ഭരണഘടന വിഭാവനം ചെയ്യുന്ന ഗവര്‍ണര്‍ പ്രതിപക്ഷ നേതാവല്ലെന്ന് ഗോവിന്ദന്‍ ദേശാഭിമാനിയില്‍ എഴുതിയ പ്രതിവാര പംക്തിയില്‍ പറഞ്ഞു. സര്‍ക്കാരിന്റേയും നിയമസഭയുടേയും ഭാഗമാണ് അതുകൊണ്ടു തന്നെ ഭരണഘടനാപരമായ അന്തസും മാന്യതയും ഗവര്‍ണര്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അയോഗ്യരായവര്‍ അയോഗ്യത ഭരണഘടനക്ക് സമ്മാനിക്കുമെന്ന ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍. അംബേദ്ക്കറുടെ മുന്നറിയിപ്പ് ആരിഫ് മുഹമ്മദ് ഖാന്റെ കാര്യത്തില്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ടുപോകാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ല എന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ ആര്‍എസ്എസ് ദാസന്മാരായ ഗവര്‍ണര്‍മാര്‍ ഒപ്പിടാതെ ഭരണഘടനാ പ്രതിസന്ധി സ്യഷ്ടിക്കാന്‍ ശ്രമിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Post Your Comments

Back to top button