പളനിയിലേക്ക് പോകുന്ന മലയാളികൾ അപകടത്തിലോ ?
പാലക്കാട്: പളനിയില്‍ തീര്‍ത്ഥാടനത്തിന് പോകുന്ന മലയാളികള്‍ക്ക് നേരെ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. പളനിയില്‍ തീര്‍ത്ഥാടനത്തിന് പോയവര്‍ ആക്രമണത്തിനും ലൈംഗിക പീഡനത്തിനും വിധേയമായ സംഭവത്തിന് പിന്നാലെ ,പലക്കാട് നിന്നും പഴനിക്ക് തീര്‍ത്ഥാടനത്തിന് പോയ കുംടുംബത്തിനും നേരിടേണ്ടിവന്നത് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഉദ്യോഗസ്ഥന്‍ വിമല്‍ റോയ്,ഭാര്യപിതാവ് പാലക്കാട് കോഴിഞ്ഞാമ്പാറ സിദ്ധിസാധന ആശ്രമം മഠാധിപതി യോഗി ശിവരാമന്‍, റോയിയുടെ രണ്ട് സഹോദരന്മാര്‍ എന്നിവര്‍്ക്കാണ് ദുരവസ്ഥ ഉണ്ടായിരിക്കുന്നത്.
പളനി തുടങ്ങിയസ്ഥലങ്ങളില്‍ തീര്‍ത്ഥാടനത്തിന് പോയി വരുന്നവഴി രാത്രി താമസിക്കുവാന്‍ ഈറോഡിന് അടുത്ത് തിരുച്ചാംകോട് എന്ന പട്ടണത്തില്‍ വൈകിട്ട് 6 മണിയോടെ മുറിയെടുക്കുകയായിരുന്നു.വൈകിട്ട് 7 മണിയോടെ ഭക്ഷണം കഴിക്കുവാന്‍ പുറത്ത് ഇറങ്ങിയ ഇവരെ നടുറോഡില്‍വച്ച് ബൈക്കില്‍ എത്തിയ രണ്ട്പേര്‍ തടഞ്ഞ് നിര്‍ത്തി..എന്താടാ പൈത്യമാ? നീ മലയാളീ ആണോടാ…? തുടങ്ങി അസഭ്യവര്‍ഷം തുടങ്ങി..യാതൊരു പ്രകോപനവും ഇല്ലാതെ വസ്ത്രം വലിച്ച് കീറി കൈയ്യേറ്റം ചെയ്തു…ശിവരാമന്‍ എന്ന വൃദ്ധനെ റോഡില്‍ എറിഞ്ഞു..പോക്കറ്റ് വലിച്ച് കീറി പണം അപഹരിച്ചു..റോയിയെ വാഹനത്തില്‍ കയറ്റി
കൊണ്ടുപോകുവാന്‍ ശ്രമിച്ചു..വളരെയധികം ആളുകള്‍ നോക്കിനിലേക്കെയാണ് ഈ ആക്രമണം അരങ്ങെറിയത്..
ആക്രമണം സഹിക്കാന്‍ പറ്റാതെ ആയപ്പോള്‍ അടുത്തുള്ള കടയില്‍ അഭയം പ്രാപിച്ചു.. എന്നാല്‍ ഓടി രക്ഷപെടുവാന്‍ ആണ് അവര്‍ പറഞഞത്..ബോധരഹിതനായി വീണ ശിവരാമന് അല്‍പ്പം വെള്ളം കൊടുത്ത് സഹായിക്കാന്‍ പോലും ആരും തയ്യാറായില്ല.. തൊട്ട് അടുത്ത് തന്നെ പോലീസ് പട്രോളിങ് പാര്‍ട്ടി കിടപ്പുണ്ടായിരുന്നു..അവരോട് കാല് പിടിച്ച് രക്ഷിക്കണം എന്നു അപേക്ഷിച്ചപ്പോള്‍ നിന്നെയൊക്കെ അടിക്കാന്‍ അവര്‍ക്ക് എന്താ പ്രാന്ത് ആണോ എന്ന് ചോദിച്ച് പോലീസ് ആട്ടി യോടിച്ചു..തുടര്‍ന്ന് വണ്ടി വിട്ടുപോയി. അപ്പോഴും ആക്രമണം തുടര്‍ന്നു..
അവശനായ യോഗി ശിവരാമന്‍ എഴുന്നേല്‍ക്കുന്നില്ല എന്ന് കണ്ട് പോലീസ് തിരികേവന്നു..അപ്പോഴേക്കും 45 മിനിറ്റ് അക്രമം തുടര്‍ന്നിരുന്നു..
പിന്നീട് പോലീസ് ലോഡ്ജില്‍ വന്നു സാധനം എടുത്ത് പോകുവാന്‍ പറയുകയായിരുന്നു.തുര്‍ന്നാണ് ജീവനും കൊണ്ട് രക്ഷപെട്ട് നാട്ടില്‍ എത്തി പോലീസില്‍ പരാതി
നല്‍കിയത്.