ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്
NewsKerala

ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

കോട്ടയം: കോട്ടയം ജില്ല പഞ്ചായത്ത് അംഗവും മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് പുറത്തുവരുന്ന സൂചനകള്‍. 2017ല്‍ ദിലീപിനെ പൂട്ടണം എന്ന പേരില്‍ ഒരു വാട്‌സാപ് ഗ്രൂപ്പ് നിര്‍മിച്ചിരുന്നു. ബി. സന്ധ്യ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ മുതലായവരെ ഉള്‍പ്പെടുത്തിയാണ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നത്.

ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്ന് ഈ ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിലേക്ക് അയച്ചതായി കണ്ടെത്തിയിരുന്നു. ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്നുവരുത്താനാണ് പ്രതിഭാഗം ഇത്തരമൊരു ഗ്രൂപ്പ് വ്യാജമായി നിര്‍മിച്ചതെന്നാണ് ക്രൈംബ്രാഞ്ച് ആരോപിക്കുന്നത്. കോട്ടയം ഡിവൈഎസ്പി അമ്പിളിക്കുട്ടന്‍, തൃശൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.

Related Articles

Post Your Comments

Back to top button