മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്
NewsKerala

മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുത്തു. മേയറുടെ ഓഫീസ് ജീവനക്കാരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ശുപാര്‍ശ കത്ത് വ്യാജമെന്ന ആര്യ രാജേന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷിക്കണമെന്ന് ക്രൈംബ്രാഞ്ച് ശുപാര്‍ശ ചെയ്തത്. നവമാധ്യമങ്ങള്‍ വഴി പ്രചരിച്ച കേസ് കോര്‍പ്പറേഷനില്‍ തന്നെ തയ്യാറാക്കിയിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. ആര് തയ്യാറാക്കി വാട്‌സ് ആപ്പിലേക്ക് അയച്ചുവെന്ന കണ്ടെത്താന്‍ ശാത്രീയ തെളിവുകള്‍ പോലീസിന് ശേഖരിക്കേണ്ടിവരും. കേസെടുത്ത് അന്വേഷണം വൈകിയതിനാല്‍ പല പ്രധാന തെളിവുകളും ഇതിനകം നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്.

Related Articles

Post Your Comments

Back to top button