കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യത്തിലുറച്ച് ക്രൈംബ്രാഞ്ച്. ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഇന്ന് അപ്പീല്‍ നല്‍കും. വിചാരണക്കോടതി ആവശ്യം നിരസിച്ച പശ്ചാത്തലത്തിലാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നത്. ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാര്‍ഡ് അനുമതിയില്ലാതെ മൂന്നാമതൊരാള്‍ പരിശോധിച്ചുവെന്ന കാര്യം ക്രൈംബ്രാഞ്ച് കോടതിയില്‍ അറിയിച്ചിട്ടും പരിശോധിക്കാന്‍ തയ്യാറായിട്ടില്ല.
ഈ സാഹചര്യത്തില്‍ കാര്‍ഡ് ആര് പരിശോധിച്ചുവെന്നതില് ഹൈക്കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടും. ദിലീപ് സഹോദരന് അനൂപിന്റെ ഫോണില്‍നിന്ന് നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കണ്ടുവെന്നതിനുള്ള തെളിവുകള്‍ അന്വേഷണ സംഘം കഴിഞ്ഞദിവസം വിചാരണ കോടതിയില്‍ ഹാജരാക്കിയിരുന്നു.
Post Your Comments