CrimeKerala NewsNews

മൊഴി രേഖപ്പെടുത്തി: വിഐപി സിനിമയില്‍ ഉള്ളയാള്‍ എന്ന് സൂചന

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. ആറര മണിക്കൂര്‍ നീണ്ട രഹസ്യ മൊഴിയാണ് രേഖപ്പെടുത്തിയത്. കേസില്‍ ഇപ്പോഴും മറഞ്ഞിരിക്കുന്ന വിഐപി സിനിമ മേഖലയില്‍ തന്നെയുള്ള ആളാണെന്നാണ് സൂചന.

ഇയാള്‍ തിരുവനന്തപുരം ഭാഷയില്‍ സംസാരിക്കുന്ന. തിരുവനന്തപുരം സ്വദേശിയാണന്ന് മുന്‍പ് സൂചനകള്‍ ലഭിച്ചിരുന്നു. ഇതിന് പുറമെയാണ് ഇത് സിനിമ മേഖലയില്‍ തന്നെയുള്ളയാളാണന്ന് സൂചന പുറത്ത് വരുന്നത്.

ഇത് സംബന്ധിച്ചുള്ള മൊഴി ബാലചന്ദ്രകുമാര്‍ നല്‍കിയിട്ടുണ്ട്. 51 പേജുള്ള രഹസ്യമൊഴിയാണ് കോടതി രേഖപ്പെടുത്തിയത്. ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങളും തനിക്കറിയാവുന്ന കാര്യങ്ങളും വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വൈകിയതിന്റെ കാരണവുമാണ് ബാലചന്ദ്രകുമാര്‍ കോടതിയെ അറിയിച്ചു.

എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശ പ്രകാരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്‍പിലാണ് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയത്. ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പിന്നിട് മാറ്റി പറയാതിരിക്കാനാണ് ഇത്.

ബാലചന്ദ്രകുമാറിനെ പല തവണ ദിലീപിന്റെ വീട്ടില്‍ വച്ചും ഹോട്ടലില്‍ വച്ചും കണ്ടതായി ഒന്നാം പ്രതി പള്‍സര്‍ സുനിയും വെളിപ്പെടുത്തിയിരുന്നു. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ വിഐപി വഴി ദിലീപിന്റെ കൈയില്‍ എത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് പദ്ധതി ഇട്ടുവെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ പ്രധാന ആരോപണം.

Related Articles

Back to top button