
ന്യൂഡല്‍ഹി: ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ മറകെട്ടി ക്ലാസ് എടുത്ത സംഭവം വിവാദത്തില്‍. ജെന്‍ഡര്‍ പൊളിറ്റിക്സ് വിഷയത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് മുജാഹിദ് വിസ്ഡം ഗ്രൂപ്പ് നടത്തിയ പരിപാടിക്കെതിരെ വ്യാപ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. എന്നാല്‍ സംഭവത്തില്‍ ധാര്‍മികമായി തെറ്റില്ലെന്ന ന്യായീകരണമാണ് സംഘടന നിരത്തുന്നത്. ലൈംഗിക ന്യൂനപക്ഷവും പ്രശ്നങ്ങളും ഇസ്ലാമിക കാഴ്ചപ്പാട്ട് എന്ന വിഷയത്തില്‍ ജൂലൈ ആറിനായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്. ഇതിന്റെ ചിത്രമാണ് സമൂഹാമധ്യമങ്ങളില്‍ പ്രചരിച്ചത്.
അണ്‍മാസ്കിംഗ് എത്തീയിസം എന്ന സമൂഹമാധ്യമ കൂട്ടായ്മയുടെ അഡ്മിനുകളായ ഡോക്ടര്‍ അബ്ദുള്ള ബാസില്‍, സുഹൈല്‍ റഷീദ് എന്നിവരാണ് ക്ലാസുകള്‍ നയിച്ചത്. ഇവര്‍ക്കൊപ്പം മുജാഹിദ് വിസ്ഡം ഗ്രൂപ്പിന്റെ തന്നെ വിദ്യാര്‍ഥി സംഘടനാ നേതാക്കളുമുണ്ടായിരുന്നു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പ്രത്യേകം മറതിരിച്ച് ഇരുത്തിയതാണ് പലരും ചൂണ്ടിക്കാട്ടിയത്. ലിംഗവേര്തിരിവുകളില്ലാതെ മനുഷ്യര്‍ക്ക് ചികിത്സ നല്‍കുമെന്ന് പ്രതിജ്ഞയെടുക്കേണ്ട എംബിബിഎസ് വിദ്യാര്‍ഥികളെ ഈ രീതിയില്‍ മറകെട്ടി തിരിച്ച ക്ലാസില്‍ ഇരുത്തിയതിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
പരിപാടിക്കെത്തിയ വിസ്ഡം ഗ്രൂപ്പിന്റെ വിദ്യാര്‍ഥി നേതാക്കളാണ് ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. മറകെട്ടി നടത്തിയ പരിപാടിയെ തള്ളി തൃശൂര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി യൂണിയനും രംഗത്തുവന്നു. തങ്ങളുമായി ബന്ധമില്ലെന്ന് യൂണിയന് പറയുന്നു. എന്നാല്‍ ഈ രീതിയില്‍ ക്ലാസ് സംഘടിപ്പിച്ചതില്‍ ഒരു തെറ്റുമില്ലെന്ന നിലപാടിലാണ് മുജാഹിദ് വിസ്ഡം.
Post Your Comments