താരൻ മാറ്റാൻ തൈര്
NewsHealth

താരൻ മാറ്റാൻ തൈര്

ആരോഗ്യമുള്ള മുടിക്ക് പ്രകൃതിദത്തമായ രീതികളാണ് എപ്പോഴും നല്ലത്.മുടിയുടെ ആരോഗ്യത്തിനെ പോഷകാഹാരവും ജീവിതശൈലി മാറ്റങ്ങളും അന്തരീക്ഷ മലിനീകരണവുമൊക്കെ പലപ്പോഴും ബാധിക്കാറുണ്ട്.പ്രകൃതിദത്തമായ മുടി സംരക്ഷണത്തിന് പാർശ്വഫലങ്ങളില്ലാത്തത് കൊണ്ട് മുടി നശിച്ച് പോകുമെന്ന പേടി വേണ്ട എന്നതുകൊണ്ട് പലരും ഇത്തരത്തിലുള്ള രീതികളാണ് പിന്തുടരാറുള്ളത്‌.കെമിക്കൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതെ മുടി മനോഹരമാക്കാനാണ് പലർക്കും താത്പര്യം. ഇതിനായി ആർക്കും ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് തൈര്. എല്ലാ വീടുകളിലെയും അടുക്കളയിൽ വളരെ സുലഭമായി ലഭിക്കുന്ന തൈര് ആരോഗ്യത്തിന് വളരെ നല്ലതാണ്.തൈര് മുടിയിൽ പുരട്ടുന്നത് മുടി മൃദുവാക്കുകയും മുടികൊഴിച്ചിൽ പ്രശ്നം ഇല്ലാതാക്കുകയും ചെയ്യുന്നു.

തൈരിൽ അടങ്ങിയിരിക്കുന്ന സിങ്ക്, ഫോളേറ്റ്, വിറ്റാമിൻ-ബി6 എന്നിവ മുടിയുടെ വളർച്ചയ്ക്കൊപ്പം മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.മുടിയിൽ തൈര് ഉപയോഗിക്കുന്നതിലൂടെ നമുക്ക് ധാരാളം ഗുണങ്ങൾ ലഭിക്കും. തൈരിനൊപ്പം ചില ചേരുവകൾ കൂടി ചേർത്ത് എളുപ്പത്തിൽ വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില പാക്കുകളാണ് ഇനി പറയാൻ പോകുന്നത്. ​കെമിക്കൽ ട്രീന്റ്‌മെന്റുകൾ നടത്തുന്ന മുടിയുടെ ആരോഗ്യം വളരെ മോശമായിരിക്കും.മുടിയുടെ ആരോഗ്യം വീണ്ടെടുത്ത് മുടിക്ക് തിളക്കം കൂട്ടാൻ തൈര് മുടിയിൽ പുരട്ടുന്നത് സഹായിക്കും എന്ന് മാത്രമല്ല, താരൻ പ്രശ്‌നങ്ങൾ മാറ്റാനും തൈര് വളരെ മികച്ചൊരു പ്രകൃതിദത്ത പരിഹാരമാണ്. കൂടാതെ ഇത് മുടി മൃദുവാക്കുകയും മുടിക്ക് പോഷണം നൽകുകയും ചെയ്യുന്നു. തൈരിനൊപ്പം എന്തൊക്കെ ഉപയോഗിക്കുന്നതാണ് മുടിക്ക് നല്ലതെന്ന് ഇനി നോക്കാം. വാഴപ്പഴവും തൈരും മുടിക്ക് വളരെ മികച്ച ഒരു കൂട്ടാണ്.

മുടിക്ക് മൃദുത്വം നൽകാൻ വാഴപ്പഴം വളരെയധികം സഹായിക്കും… ഇവ രണ്ടും ചേർത്ത് എങ്ങനെയാണ് പാക്ക് തയാറാക്കുന്നത് എന്ന് നോക്കാം…1 വാഴപ്പഴം ഉടച്ച് അതിലേക്ക് കുറച്ച് തൈരും 2 മുതൽ 3 തുള്ളി ഒലീവ് ഓയിലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഈ മിശ്രിതം മുടിയിൽ പുരട്ടി 5 മുതൽ 10 മിനിറ്റ് വരെ വയ്ക്കുക.അതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.ഇങ്ങനെ തൈര് പുരട്ടുന്നത് മുടിക്ക് ബലവും മൃദുത്വവും നൽകും. ​അടുത്ത ഒരു കൂട്ടാണ് തൈരും തേനും…ഔഷധ ഗുണങ്ങൾ ഏറെയുള്ളതാണ് തേൻ.ആരോഗ്യത്തിന് മാത്രമല്ല മുടി അഴകിനും ചർമ്മ സംരക്ഷണത്തിനും തേൻ വളരെയധികം ഗുണം ചെയ്യും.1 ചെറിയ ബൗൾ തൈര് എടുത്ത് അതിൽ 1 ടേബിൾ സ്പൂൺ തേനും 1 ടേബിൾ സ്പൂൺ ആപ്പിൾ സിഡെർ വിനെഗറും ചേർത്ത് യോജിപ്പിക്കുക.ഇനി ഈ മിശ്രിതം മുടിയുടെ വേരുകളിൽ നിന്ന് പുരട്ടി 5 മുതൽ 10 മിനിറ്റ് വരെ വയ്ക്കുക. ഇതിന് ശേഷം മുടി കഴുകാം. ഇങ്ങനെ തൈര് പുരട്ടുന്നത് മുടികൊഴിച്ചിൽ തടയുകയും മുടി മൃദുവാക്കുകയും ചെയ്യും. ​തൈരും മുട്ടയും മുടിയുടെ ആരോഗ്യത്തിന് വളരെ നല്ല ഒരു കോംബോ ആണ്…മുടി മോയ്ചറൈസ് ചെയ്യാൻ സഹായിക്കുന്ന ഏറ്റവും മികച്ച ചേരുവയാണ് മുട്ട. പ്രകൃതിദത്തമായ കണ്ടീഷണറായും മുട്ട ഉപയോഗിക്കാറുണ്ട്. മുടി കൊഴിച്ചിൽ നിർത്തി മുടിയെ വേരിൽ നിന്ന് ബലപ്പെടുത്താൻ ഇത് വളരെയധികം സഹായിക്കും.ഇവ രണ്ടും ചേർത്തുള്ള പാക്ക് തയാറാക്കുന്ന വിധം എങ്ങനെയെന്ന് നോക്കാം…ഒരു മുട്ട പൊട്ടിച്ച് അതിലേക്ക് മുടിക്ക് ആവശ്യമായ തൈര് ചേർക്കാം.ഈ മിശ്രിതം മുടിയുടെ വേര് മുതൽ തേച്ച് പിടിപ്പിക്കാം. 10 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകി കളയാം.അടുത്തത് ​നാരങ്ങ നീരും തൈരും…ഒരു പാത്രത്തിൽ മുടിയുടെ നീളത്തിന് അനുസരിച്ചുള്ള തൈര് എടുക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ നാരങ്ങ നീരും ഏതാനും തുള്ളി വെളിച്ചെണ്ണയും ചേർത്ത് യോജിപ്പിക്കുക.ഈ മിശ്രിതം മുടിയിൽ പുരട്ട് 15 മുതൽ 20 മിനിറ്റ് വരെ വയ്ക്കുക. ശേഷം മുടി വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാവുന്നതാണ്. ഈ വിധത്തിൽ തൈര് ഉപയോഗിക്കുന്നത് താരൻ പോകാൻ വളരെയധികം സഹായിക്കും.

Related Articles

Post Your Comments

Back to top button