ആ പ്രമുഖർ ആരൊക്കെ കസ്റ്റംസ് വെളിപ്പെടുത്തുന്നില്ല.

കൊച്ചി / വിദേശത്തേക്കുള്ള ഡോളര്‍ കടത്തില്‍ പങ്കു വഹിച്ച പ്രമുഖ രുടെ പേരുവിവരങ്ങൾ കസ്റ്റംസ് വെളിപ്പെടുത്തുന്നില്ല. സ്വപ്നയു ടെയും സരിത്തിന്റെയും രഹസ്യമൊഴികൾ തന്നെ അവർക്ക് ജീവന് ഭീക്ഷണിയാണെന്നു പറഞ്ഞ കസ്റ്റംസ് ഇത് വെളിപ്പെടുത്താൻ വൈകു ന്നതും, ആ പ്രമുഖരെ ചോദ്യം ചെയ്യാൻ വൈകുന്നതും ദുരൂഹത സൃഷ്ടിക്കുന്നുണ്ട്. നടന്നത് ‘റിവേഴ്‌സ് ഹവാലയാണെന്നും കസ്റ്റംസ് ഇപ്പോൾ പറഞ്ഞിട്ടുണ്ട്. വിദേശത്തുനിന്ന് പണം അനധികൃത മാര്‍ഗങ്ങളിലൂടെ പണം എത്തിക്കുന്നത് ഹവാല ആണെങ്കിൽ, റിവേഴ്സ് ഹവാലയില്‍ പണത്തിന്റെ തിരിച്ചുപോക്കാണ് നടന്നി രിക്കുന്നത്. പച്ച മലയാളത്തിൽ പണം വെളുപ്പിക്കൽ. സ്വപ്‌നയും സംഘവും സ്വര്‍ണക്കടത്തുവഴി സമ്പാദിച്ച പണം ബാങ്ക് ഉദ്യോഗ സ്ഥരുടെ സഹായത്തോടെ ഡോളറാക്കി വിദേശത്തേക്കു കടത്തിയെന്ന് അന്വേഷണ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനൊപ്പം ഇവർ പ്രമുഖർക്ക് വേണ്ടി പണം വെളുപ്പിക്കാനും കൂട്ടുനിൽക്കു കയായിരുന്നു. യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാന്‍ ജയഘോഷി നെയും ഡ്രൈവര്‍ സിദ്ദിഖിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നുണ്ട്. സ്വര്‍ണക്കടത്തിനൊപ്പം വിദേശത്തേക്കുള്ള ഡോളര്‍ കടത്തിന്റെയും അന്വേഷണവും കസ്റ്റംസ് ഏറ്റെടുത്തു.