
പ്രസവ സമയത്ത് ആരോഗ്യ പ്രവർത്തകരുടെ അനാസ്ഥ മൂലം പാക്കിസ്ഥാനിൽ കുഞ്ഞിന്റെ തല അറ്റ് പോയി. കുഞ്ഞിന്റെ ഉടൽ വെളിയിലും തല വയറിന് ഉള്ളിലുമായ നിലയിലാണ്.
തല വയറിനുള്ളിലായതോടെ യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം.
32കാരിയുടെ പ്രസവസമയത്താണ് അധികൃതരുടെ അനാസ്ഥ മൂലം കുഞ്ഞിന്റെ തല അറ്റുപോവുകയും ഉടൽ പുറത്താവുകയും ചെയ്തത്.
അനുഭവപരിചയമില്ലാത്ത ജീവനക്കാരുടെ കയ്യിൽ നിന്നുള്ള വൻവീഴ്ച ഇപ്പോൾ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ ബോർഡ് അധികൃതരും വ്യക്തമാക്കി.
താർപാർക്കർ ജില്ലയിലെ വിദൂര ഗ്രാമത്തിൽ നിന്നാണ് യുവതിയെ പ്രസവവേദനയുമായി പ്രാദേശിക ഹെൽത്ത് സെന്ററിൽ എത്തിക്കുന്നത്.
ഗൈനക്കോളജിസ്റ്റ് ഇവിടെ ഇല്ലാതിരുന്നതോടെ ജീവനക്കാർ തന്നെ പ്രസവം എടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
Post Your Comments