സൈബര്‍ അക്രമണം; വീണ എസ് നായര്‍ പരാതി നല്‍കി
NewsKeralaPoliticsTechCrime

സൈബര്‍ അക്രമണം; വീണ എസ് നായര്‍ പരാതി നല്‍കി

തിരുവനന്തപുരം: തനിക്ക് വധഭീക്ഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍ ഡിജിപിക്ക് പരാതി നല്‍കി. വീണക്കെതിരെ സിപിഎം അണികളുടെ ഭാഗത്ത് നിന്നും വലിയ സൈബര്‍ അക്രമണമാണ് നടക്കുന്നതെന്നും.

ഇത് സര്‍ക്കാരിന്റെ അറിവോടെയാണ് എന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സിപിഎമ്മിന്റെ കൊടി കത്തിച്ച ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ എസ് നായര്‍ക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

വീണയെ സൈബര്‍ സഖാക്കള്‍പച്ചത്തെറി വിളിക്കുകയാണെന്നും വ്യാപകമായ ആക്രമണമാണ് നടത്തുന്നതെന്നും ഇതാണോ സ്ത്രീപക്ഷ സര്‍ക്കാരെന്നും സതീശന്‍ ചോദിച്ചു.

നേരത്തെ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ചതിന്റെ പേരില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കൂടിയായ വീണക്കെതിരെ കേസെടുത്തിരുന്നു.

Related Articles

Post Your Comments

Back to top button