ദക്ഷിണാഫ്രിക്കയില്‍ ദുരിതം വിതച്ച് ഫ്രെഡി ചുഴലിക്കാറ്റ്
NewsWorld

ദക്ഷിണാഫ്രിക്കയില്‍ ദുരിതം വിതച്ച് ഫ്രെഡി ചുഴലിക്കാറ്റ്

ലിലോംങ്വേ: ദക്ഷിണാഫ്രിക്കയില്‍ ദുരിതം വിതച്ച് ഫ്രെഡി ചുഴലിക്കാറ്റ്. മലാവിയിലും മൊസാമ്പിക്കിലുമായി വീശിയടിച്ച ചുഴലിക്കാറ്റില്‍ നൂറിലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മലാവിയില്‍ ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഫ്രെഡി ചുഴലിക്കാറ്റ് ദക്ഷിണാഫ്രിക്കന്‍ തീരത്തെത്തുന്നത്. ഫെബ്രുവരിയില്‍ വന്‍ നാശനഷ്ടങ്ങളുണ്ടാക്കി കടന്നു പോയ ചുഴലിക്കാറ്റ് കഴിഞ്ഞയാഴ്ച വീണ്ടും വീശിയടിക്കുകയായിരുന്നു. മലാവിയിലാണ് ചുഴലിക്കാറ്റ് കനത്ത ദുരിതം വിതച്ചിരിക്കുന്നത്. ഇവിടെ മാത്രം 99 പേര്‍ മരിച്ചു.

ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലും നിരവധി വീടുകള്‍ ഒഴുകിപ്പോയി. 134 പേര്‍ക്കാണ് ഇവിടെ പരിക്കേറ്റത്. 16 പേരെ കാണാതായി. മലാവിയുടെ വാണിജ്യ തലസ്ഥാനമായ ബ്ലാന്‍ടയറില്‍ മാത്രം 85 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് ദുരന്ത നിവാരണ വിഭാഗം മേധാവി ചാള്‍സ് കലേബ അറിയിച്ചിരിക്കുന്നത്.

Related Articles

Post Your Comments

Back to top button