EducationKerala NewsLatest NewsNewsPolitics

ഡി ലിറ്റ് വിവാദം: കേരള യൂണിവേഴ്‌സിറ്റി അടിയന്തര സിന്‍ഡിക്കേറ്റ് ഇന്ന്

തിരുവനന്തപുരം: ഡി ലിറ്റ് വിവാദം കത്തിനില്‍ക്കെ കേരള സര്‍വകലാശാലയുടെ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ഇന്ന് ചേരും. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കണമെന്ന ഗവര്‍ണറുടെ ശുപാര്‍ശ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ തള്ളിയെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ യോഗം ചര്‍ച്ച ചെയ്യും. വിസി നല്‍കിയ കത്തിനെ അതിരൂക്ഷമായി ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു.

ഇതിന് പിന്നാലെ ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് സമ്മര്‍ദം കൊണ്ട് എഴുതിയെന്ന് സമ്മതിച്ച് ഡോ. വി.പി. മഹാദേവന്‍ പിള്ള ഇന്നലെ പ്രസ്താവനയും ഇറക്കിയതോടെ വിവാദം പുതിയ തലത്തിലേക്ക് കടക്കുകയാണ്. വിഷയത്തില്‍ കൂടുതല്‍ പ്രതികരണം വേണമെന്ന അഭിപ്രായം സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കുണ്ട്. യോഗത്തില്‍ വിസിയുടെ വിശദീകരണവും സിന്‍ഡിക്കേറ്റ് തീരുമാനവും നിര്‍ണായകമാണ്.

സിന്‍ഡിക്കേറ്റ് ചേരാതെയാണ് ഗവര്‍ണറുടെ ശുപാര്‍ശ തള്ളിയത് എന്നുള്ളതും വിവാദമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ എന്ത് തീരുമാനമുണ്ടാകുമെന്നത് നിര്‍ണായകമാണ്. നേരത്തെ രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ശുപാര്‍ശ തള്ളിയെന്ന് ഗവര്‍ണര്‍ പരസ്യമായി സ്ഥിരീകരിച്ചിരുന്നു. പുറത്തുനിന്നുള്ള നിര്‍ദേശം കൊണ്ടാണ് സിന്‍ഡിക്കേറ്റ് യോഗം വിളിക്കാതെ ശുപാര്‍ശ തള്ളേണ്ടിവന്നതെന്ന് കേരള വിസി അറിയിച്ചെന്നും ഗവര്‍ണര്‍ വെളിപ്പെടുത്തിയിരുന്നു.

Related Articles

Back to top button