ഗായകന്‍ ഡാന്‍ മാക്കഫേര്‍ട്ടി അന്തരിച്ചു
NewsObituary

ഗായകന്‍ ഡാന്‍ മാക്കഫേര്‍ട്ടി അന്തരിച്ചു

വാഷിങ്ടണ്‍: പ്രശസ്ത ഗായകന്‍ ഡാന്‍ മാക്കഫേര്‍ട്ടി(76) അന്തരിച്ചു. നസ്രേത്ത് മ്യൂസിക് ബാന്‍ഡിന്റെ അമരക്കാരനും റോക്ക് സ്റ്റാറുമായിരുന്നു ഡാന്‍ മാക്കഫേര്‍ട്ടി. ചൊവ്വാഴ്ച ഇന്‍സ്റ്റഗ്രാമിലൂടെയാണ് അദ്ദേഹത്തിന്റെ മരണവാര്‍ത്ത ബന്ധപ്പെട്ടവര്‍ സ്ഥിരീകരിച്ചത്. എഴുപതുകളില്‍ തരംഗമായ ‘ലവ് ഹാര്‍ട്സ്’, ‘ഹെയര്‍ ഓഫ് ദ ഡോഗ്’ എന്നീ സംഗീത ആല്‍ബങ്ങളുടെ ശില്പിയായിരുന്നു. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് 2013-ല്‍ ഡാന്‍ 43 വര്‍ഷത്തെ ബാന്‍ഡിലെ സംഗീതജീവിതം അവസാനിപ്പിച്ചിരുന്നു.

Related Articles

Post Your Comments

Back to top button