അങ്കണവാടിയിലെ വാട്ടര്‍ ടാങ്കില്‍ ചത്ത എലിയും പുഴുക്കളും
NewsKerala

അങ്കണവാടിയിലെ വാട്ടര്‍ ടാങ്കില്‍ ചത്ത എലിയും പുഴുക്കളും

തൃശൂര്‍: ചേലക്കര പാഞ്ഞാള്‍ തൊഴുപ്പാടം അങ്കണവാടിയിലെ കുടിവെള്ളത്തില്‍ ചത്ത എലിയും പുഴുക്കളും. രക്ഷിതാക്കള്‍ അങ്കണവാടിയിലെ വാട്ടര്‍ ടാങ്ക് പരിശോധിച്ചപ്പോഴാണ് വൃത്തിഹീനമായ കുടി വെള്ളം ശ്രദ്ധയില്‍പ്പെട്ടത്. ഈ ടാങ്കില്‍ നിന്നാണ് കുട്ടികള്‍ സ്ഥിരമായി വെള്ളമെടുക്കുന്നത്. വാട്ടര്‍ ടാങ്ക് മാസങ്ങളായി വൃത്തിയാക്കിയിട്ടില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

വാട്ടര്‍ടാങ്ക് കണ്ട് പന്തികേട് തോന്നിയതിനാല്‍ സ്വാതന്ത്ര്യ ദിന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ രക്ഷിതാക്കള്‍ മുകളിലേക്ക് കയറി വാട്ടര്‍ടാങ്ക് പരിശോധിക്കുകയായിരുന്നു. ചത്ത പല്ലിയുടെയും എലിയുടെയും അവശിഷ്ടങ്ങളും വെള്ളത്തില്‍ പുഴു നുരയ്ക്കുന്നതുമാണ് രക്ഷിതാക്കള്‍ കണ്ടത്. ഇതോടെ രക്ഷിതാക്കള്‍ പ്രതിഷേധമുയര്‍ത്തി. വെള്ളം കുടിച്ച് കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടായെന്നും കുട്ടികള്‍ക്ക് നിരന്തരം അസുഖങ്ങളുണ്ടാവാന്‍ കാരണം ഈ വെള്ളം കുടിക്കുന്നതാണെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

സംഭവത്തില്‍ അങ്കണവാടി ജീവനക്കാരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായതായി ആരോഗ്യ വകുപ്പുദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

Related Articles

Post Your Comments

Back to top button