
കൊടും ചൂടില്‍ കാറില്‍ 15 മണിക്കൂര്‍ കുടുങ്ങിയ കുഞ്ഞിന് ദാരുണാന്ത്യം. മാതാപിതാക്കള്‍ കുഞ്ഞിനെ മറന്നുപോവുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് കുഞ്ഞിന്റെ പിതാവിനേയും അമ്മയേയും അറസ്റ്റ് ചെയ്തു. കുട്ടിയുടെ ശരീരോഷ്മാവ് 41.6 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു. നാല് വയസ്സുള്ള കുട്ടിയും കാറിലുണ്ടായിരുന്നെങ്കിലും രക്ഷെപ്പെട്ടു. അമേരിക്കയിലെ ഫ്ളോറിഡയിലാണ് സംഭവം.
പിതാവ് ക്രിസ്റ്റഫര്‍ മക്ലീനെയും അമ്മ കാതറിന്‍ ആഡംസിനേയും ആണ് അറസ്റ്റ് ചെയ്തത്. രണ്ട് വയസ്സും നാല് വയസ്സും പ്രായമുള്ള കുട്ടികള്‍ കാറിലുണ്ടായിരുന്ന കാര്യം മയക്കുമരുന്നിന് അടിമയായ അമ്മ മറന്നുപോവുകയായിരുന്നു. ഒരു രാത്രി മുഴുവന്‍ കുട്ടികള്‍ കാറില്‍ കിടന്നു. പിറ്റേന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് കുട്ടികളെ കാറില്‍ നിന്നും കണ്ടെത്തുന്നത്. ദമ്പതികളുടെ വീട്ടില്‍ നിന്നും പോലീസ് മയക്കുമരുന്ന് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments