Editor's ChoiceKerala NewsLatest NewsLocal NewsNews
പോക്‌സോ കേസിലെ പ്രതി ജയിലിൽ തൂങ്ങി മരിച്ച നിലയിൽ.

തൃശൂർ / പോക്‌സോ കേസിൽ റിമാൻഡിലായിരുന്ന പ്രതിയെ ചാവക്കാട് സബ് ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കുട്ടനെല്ലൂർ സ്വദേശിയായ കുന്നത്തുകടങ്ങര വീട്ടിൽ ബെൻസൻ (22) ആണ് മരിച്ചത്. ഇയാൾ വിയ്യൂർ സ്റ്റേഷനിലെ ഒരു പോക്‌സോ കേസിൽ പ്രതിയാണ്. ഒക്‌ടോബർ 13നാണ് ബെൻസനെ ചാവക്കാട് സബ് ജയിലിലേക്ക് റിമാൻഡ് ചെയ്യുന്നത്.