ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം ചുട്ട് കൊന്ന കേസിലെ പ്രതികളെ മനപൂര്‍വം വെടി വച്ച് കൊന്നതെന്ന് റിപ്പോര്‍ട്ട്
NewsNationalCrimeObituary

ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം ചുട്ട് കൊന്ന കേസിലെ പ്രതികളെ മനപൂര്‍വം വെടി വച്ച് കൊന്നതെന്ന് റിപ്പോര്‍ട്ട്

ഹൈദ്രാബാദ്: ഹൈദ്രാബാദില്‍ മൃഗഡോക്ടറെ കൂട്ടബലാത്സം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ മനപൂര്‍വം വെടി വെച്ചതാണ് എന്ന് റിപ്പോര്‍ട്ട്. പ്രതികളെ വെടിവച്ച് കൊന്നത് മനപൂര്‍വം സൃഷ്ടിച്ചെടുത്ത വ്യാജ ഏറ്റ് മുട്ടലിലാണ് എന്നാണ് റിപ്പോര്‍ട്ട്. സുപ്രിം കോടതി നിയോഗിച്ച സമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

ഇതോടെ 10 പോലീസുകാര്‍ക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്. കേസില്‍ മൂന്നംഗ അന്വേഷണ കമ്മിഷന്റെ സീല്‍ ചെയ്ത കവര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. തുടര്‍ നടപടികള്‍ക്കായി വിഷയം തെലങ്കാന ഹൈക്കോടതിയിലേക്ക് മാറ്റി.

റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സൂക്ഷിക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്റെ വാദങ്ങള്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചില്ല. ‘ഇത് ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ടതാണ്. ഇവിടെ സൂക്ഷിക്കാന്‍ ഒന്നുമില്ല. ഒരാള്‍ കുറ്റക്കാരനാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. വിഷയം ഹൈക്കോടതിയിലേക്ക് അയക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’, ബെഞ്ച് പറഞ്ഞു.

Related Articles

Post Your Comments

Back to top button