ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയം: പ്രതിയുടെ ഒളിക്യാമറ ദൃശ്യങ്ങളുമായി ബിജെപി രംഗത്ത്
NewsNationalPolitics

ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയം: പ്രതിയുടെ ഒളിക്യാമറ ദൃശ്യങ്ങളുമായി ബിജെപി രംഗത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിന്റെ മദ്യ നയത്തിലെ അഴിമതി ആരോപണത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയുടെ ഒളിക്യാമറ ദൃശ്യങ്ങളുമായി ബിജെപി രംഗത്ത്. അരവിന്ദ് കേജരിവാള്‍ സര്‍ക്കാര്‍ വന്‍കിട മദ്യലോബിക്കാരെ സഹായിക്കാന്‍ ചിലരെ തിരഞ്ഞെടുത്താണ് എക്‌സൈസ് നയം രൂപീകരിച്ചതെന്നാണ് ബിജെപി ഉന്നയിക്കുന്ന മുഖ്യ ആരോപണം.

ഇത് ശരിവയ്ക്കുന്ന തരത്തിലാണ് കേസില്‍ പ്രതിയായ വ്യക്തി മദ്യനയത്തെക്കുറിച്ച് പറയുന്നത്. എഎപി സര്‍ക്കാര്‍ എക്‌സൈസ് നയത്തില്‍ നിന്ന് മനപൂര്‍വം ചെറുകിടക്കാരെ ഒഴിവാക്കി ചിലരെ കുത്തകകളാക്കാന്‍ സഹായിക്കുകയാണ്. ഇതിലൂടെ കോടികളുടെ കമ്മീഷന്‍ തുക ലഭിക്കുമെന്നും വീഡിയോയില്‍ പറയുന്നു.

പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ഇതിലൂടെ ലഭിച്ച പൈസ എഎപി ഉപയോഗിച്ചതെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയം കമ്മീഷന്‍ നേടലാണെന്ന് തെളിയിക്കുന്നതാണ് മദ്യനയമെന്നും ബിജെപി ഡല്‍ഹി ഘടകം അധ്യക്ഷന്‍ ആദേശ് ഗുപ്ത, വക്താവ് സുധാന്‍ഷു ത്രിവേദി എന്നിവര്‍ പറഞ്ഞു.

Related Articles

Post Your Comments

Back to top button