സ്ത്രീകള്‍ക്കുള്ള വിലക്ക് നീക്കി ഡല്‍ഹി ജുമാമസ്ജിദ്
NewsNational

സ്ത്രീകള്‍ക്കുള്ള വിലക്ക് നീക്കി ഡല്‍ഹി ജുമാമസ്ജിദ്

ന്യൂഡല്‍ഹി: ഒറ്റയ്‌ക്കെത്തുന്ന സ്ത്രീകള്‍ക്കുള്ള പ്രവേശനം വിലക്കിയ ഡല്‍ഹി ജുമാമസ്ജിദ് കമ്മിറ്റിയുടെ നടപടി പിന്‍വലിച്ചു. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഡല്‍ഹി ജുമാമസ്ജിദ് തീരുമാനം പിന്‍വലിച്ചത്.

കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് ജുമാമസ്ജിദിന്റെ മൂന്ന് പ്രവേശനകവാടങ്ങള്‍ക്ക് പുറത്തും സ്ത്രീകളെ വിലക്കി അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. പുരുഷന്മാരില്ലാതെ സ്ത്രീകള്‍ ഒറ്റയ്‌ക്കോ കൂട്ടമായോ പള്ളിയില്‍ പ്രവേശിക്കുന്നത് തടഞ്ഞാണ് നോട്ടീസ് പതിച്ചത്.

പള്ളിയിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെങ്കില്‍ അവരുടെ കുടുംബത്തിലെ ഒരു പുരുഷന്‍ വേണമെന്ന നിബന്ധനയാണ് പള്ളി കമ്മിറ്റി മുന്നോട്ടുവച്ചിരുന്നത്. തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുത്തിരുന്നു.

Related Articles

Post Your Comments

Back to top button