'ഡൽഹി നായർ ഇപ്പോൾ തറവാടി നായരായി മാറി'; എൻഎസ്എസ് പിന്തുണച്ചതോടെ തരൂരിന്റെ ഭാവി തീർന്നെന്ന് വെളളാപ്പളളി
NewsKerala

‘ഡൽഹി നായർ ഇപ്പോൾ തറവാടി നായരായി മാറി’; എൻഎസ്എസ് പിന്തുണച്ചതോടെ തരൂരിന്റെ ഭാവി തീർന്നെന്ന് വെളളാപ്പളളി

തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ തറവാടി നായർ പരാമർശത്തെ വിമർശിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. എൻഎസ്എസിന്റെ പിന്തുണ ലഭിച്ചതോടെ ശശി തരൂർ എംപിയുടെ രാഷ്ട്രീയ ഭാവി തീർന്നെന്ന് വെളളാപ്പളളി പറഞ്ഞു.

നായര്‍ സമുദായ അംഗങ്ങള്‍ക്കിടയില്‍ പല തര്‍ക്കങ്ങള്‍ ഉണ്ടെങ്കിലും എന്‍എസ്എസിന്‍റെ നേതാവിനെ തള്ളി ആരെങ്കിലും ഒരു പ്രസ്താവന ഇറക്കിയതായി കേട്ടിട്ടുണ്ടോ എന്ന് വെള്ളാപ്പള്ളി ചോദിച്ചു. അതുവരെ ഡല്‍ഹി നായരായിരുന്ന ശശി തരൂര്‍ പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയപ്പോള്‍ തറവാടി നായരും പിന്നീട് വിശ്വപൗരനുമായി. സ്വകാര്യ സംഭാഷണങ്ങള്‍ക്കിടെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താം എന്നാല്‍ ഒരു പൊതുവേദിയില്‍ ഇങ്ങനെ പറഞ്ഞതോടെ തരൂരിന്‍റെ രാഷ്ട്രീയ ഭാവി തീര്‍ന്നെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

തരൂര്‍ ഒരു തറവാടി നായരാണ്. കോണ്‍ഗ്രസിലെ തന്നെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ആളാണ് തരൂര്‍. കൂടാതെ സാധാരണക്കാരനൊപ്പം നില്‍ക്കുന്ന നേതാവാണ് അദ്ദേഹം. അതുകൊണ്ട് അദ്ദേഹത്തെ വെറുമൊരു കോണ്‍ഗ്രസുകാരനെ പോലെ കാണേണ്ടതില്ല. മന്നം ജയന്തിയില്‍ തരൂര്‍ പങ്കെടുത്തത് ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. അത് അവരുടെ മോശം മനോഭാവമാണ് കാണിക്കുന്നത്. ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് പറയുന്നതില്‍ കുറച്ച് സത്യമുണ്ടെന്നാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related Articles

Post Your Comments

Back to top button