ഡല്‍ഹി റോഡരികില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; നാല് മരണം
NewsNational

ഡല്‍ഹി റോഡരികില്‍ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; നാല് മരണം

ന്യൂഡല്‍ഹി: സീമാപുരിയില്‍ ഉറങ്ങി കിടന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി നാല് മരണം. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. റോഡ് ഡിവൈഡറിനരികെ ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.

ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് ഡിപ്പോയ്ക്ക് സമീപമാണ് സംഭവം. കരിം (52), ഛോട്ടേ ഖാന്‍ (25), ഷാ ആലം (38), രാഹു (45) എന്നിവരാണ് മരിച്ചത്. സംഭവത്തിന് ശേഷം ഡ്രൈവര്‍ ട്രക്കുമായി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.

Related Articles

Post Your Comments

Back to top button