Editor's ChoiceHealthKerala NewsLatest NewsLaw,Local NewsNews

നടപടി കടുപ്പിച്ച് ആരോഗ്യ വകുപ്പ്; ജീവനക്കാർക്ക് കൂട്ട പിരിച്ചുവിടൽ.

അനധികൃത സർവ്വീസിനെതിരെ നടപടി കടുപ്പിച്ച് ആരോഗ്യ വകുപ്പ്. അനധികൃതമായി സർവ്വീസിൽനിന്ന് വിട്ടുനിന്ന ഡോക്ടർമാർ അടക്കമുള്ള 432 ജീവനക്കാരെ ആരോഗ്യവകുപ്പിൽനിന്ന് പിരിച്ചുവിടാൻ ഉത്തരവായി. 385 ഡോക്ടർമാരെയും 47 മറ്റ് ജീവനക്കാരെയും ആണ് പിരിച്ചുവിട്ടിരിക്കുന്നത്.

385 പ്രൊബേഷൻകാരെയും സ്ഥിരം ജീവനക്കാരുമായ ഡോക്ടർമാരെയും അനധികൃത അവധിയിലായിരുന്ന അഞ്ച് ഹെൽത്ത് ഇൻസ്പെക്ടർമാർ, നാല് ഫാർമസിസ്റ്റുമാർ, ഒരു ഡെലേറിയ ഇൻസ്പെക്ടർ, 20 സ്റ്റാഫ് നഴ്സുമാർ എന്നിവരുൾപ്പടെയാണ് പിരിച്ചുവിട്ടത്.

വർഷങ്ങളോളം ഇവർ അനധികൃതമായി സർവ്വീസിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. കോവിഡിന്റെ സാഹചര്യത്തിൽ ആരോഗ്യമേഖലയിൽ ജീവനക്കാരുടെ അഭാവമുണ്ടായപ്പോൾ അത് കൂടി കണക്കിലെടുത്ത് പെട്ടെന്ന് തന്നെ ഇവരോട് തിരികെ സർവ്വീസിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൽ സർവീസിൽ പ്രവേശിപ്പിക്കാ bത്തവരെയാണ് ഇപ്പോൾ പിരിച്ച് വിട്ടിരിക്കുന്നത്.
പല തവണ ഇവരോട് സർവ്വീസിൽ പ്രവേശിക്കാൻ നേരിട്ട് നോട്ടീസ് നൽകി ആവശ്യപ്പെട്ടുകയും മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നിട്ടും തിരികെ സർവ്വീസിൽ പ്രവേശിക്കാൻ താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാർക്കെതിരെയാണ് നടപടി കടുപ്പിച്ചിരിക്കുന്നത്
.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button