Kerala NewsLatest NewsNewsPolitics

പ്രകടനവും വൊളന്റിയര്‍ മാര്‍ച്ചും ഇല്ലെങ്കിലും പിരിവ് പതിവില്‍ക്കൂടുതല്‍ ശക്തമാക്കാന്‍ സിപിഎം

കൊച്ചി: എറണാകുളത്ത് നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രകടനവും വോളന്റിയര്‍ മാര്‍ച്ചും ഉണ്ടാകില്ല. മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് എറണാകുളത്ത് സിപിഎം സംസ്ഥാന സമ്മേളനം നടക്കാന്‍ പോകുന്നത്. സമ്മേളനത്തിന് സിപിഎം ഫണ്ട് പിരിവ് ആരംഭിച്ചുകഴിഞ്ഞു. ഓരോ ബ്രാഞ്ചില്‍ നിന്നും പതിനായിരം രൂപ വീതം സമാഹരിച്ച് നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വീടുകള്‍ കേന്ദ്രീകരിച്ചുള്ള ഹുണ്ടിക പിരിവ് മാത്രമാണ് ബ്രാഞ്ചുകളെ ഏല്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്വാഗതസംഘം ഓഫീസ് തുറന്നതിന് പിന്നാലെയാണ് സമ്മേളനത്തിനായി സിപിഎം സംഘടനാസംവിധാനങ്ങള്‍ ഒരുക്കങ്ങള്‍ തുടങ്ങിയത്. ജില്ലയിലെ 3,200 ബ്രാഞ്ചുകളിലും പരമ്പരാഗത ശൈലിയില്‍ സ്വാഗത സംഘം ഓഫീസുകള്‍ ആരംഭിക്കും. പുല്‍ക്കൂട് മാതൃകയില്‍ പനമ്പുകൊണ്ട് ഓഫീസുകള്‍ നിര്‍മിക്കാനാണ് നിര്‍ദേശം.

സായാഹ്നങ്ങളില്‍ കലാ- സാംസ്‌കാരിക സംഗമം, രക്തസാക്ഷി ചിത്രങ്ങളുടെ പ്രദര്‍ശനം, കുടുംബയോഗങ്ങള്‍ എന്നിവയും ഒരുക്കും. ബോള്‍ഗാട്ടി പാലസിനോട് ചേര്‍ന്നുള്ള കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. മറൈന്‍ ഡ്രൈവിലാണ് പൊതുസമ്മേളനം നടക്കുക. മാര്‍ച്ച് ഒന്നുമുതല്‍ നാലുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്.

Related Articles

Back to top button