'ഡെസ്റ്റിനേഷന്‍ ചലഞ്ചി'നുള്ള രജിസ്ട്രേഷന്‍ ആഗസ്റ്റ് 30 വരെ
NewsKerala

‘ഡെസ്റ്റിനേഷന്‍ ചലഞ്ചി’നുള്ള രജിസ്ട്രേഷന്‍ ആഗസ്റ്റ് 30 വരെ

തിരുവനന്തപുരം: ഓരോ തദ്ദേശ സ്ഥാപനത്തിലും ഒന്നിലധികം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്ന ലക്ഷ്യത്തോടെ സംസ്ഥാന ടൂറിസം വകുപ്പ് ആരംഭിച്ച ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയുടെ രജിസ്ട്രേഷന്‍ തീയതി ഓഗസ്റ്റ് 30 വരെ. മന്ത്രി പി. എ. മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഡെസ്റ്റിനേഷൻ ചലഞ്ച് രജിസ്ട്രേഷൻ ആഗസ്റ്റ് 30 വരെ ഓരോ തദ്ദേശ സ്ഥാപനത്തിലും ഒന്നിലധികം വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്ന…

Posted by P A Muhammad Riyas on Wednesday, August 24, 2022

തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയിലൂടെ അറിയപ്പെടാത്ത പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ പരിധിക്കുള്ളിലെ ടൂറിസം സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ഡിപിആര്‍ തയ്യാറാക്കി ടൂറിസം വകുപ്പിന്റെ വെബ്സൈറ്റ് വഴി പ്രൊപ്പോസല്‍ സമര്‍പ്പിക്കണം.

ടൂറിസം വകുപ്പിന്റെ വെബ്സൈറ്റില്‍ ഡെസ്റ്റിനേഷന്‍ അപ്ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഓഗസ്റ്റ് 30നകം വിവരങ്ങള്‍ അപ്ലോഡ് ചെയ്യേണ്ടതാണ്.

Related Articles

Post Your Comments

Back to top button