ധനരാജിന്റെ കടം വീട്ടിയത് രക്തസാക്ഷി ഫണ്ടില്‍ നിന്നല്ല, ഏരിയ കമ്മിറ്റി ഫണ്ടില്‍ നിന്ന്: എം.വി. ജയരാജന്‍
NewsKeralaPolitics

ധനരാജിന്റെ കടം വീട്ടിയത് രക്തസാക്ഷി ഫണ്ടില്‍ നിന്നല്ല, ഏരിയ കമ്മിറ്റി ഫണ്ടില്‍ നിന്ന്: എം.വി. ജയരാജന്‍

കണ്ണൂര്‍: പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷിയായ ധനരാജിന്റെ കടം വീട്ടിയത് ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് തുകയെടുത്തല്ല, മറിച്ച് ഏരിയ കമ്മിറ്റി ഫണ്ടില്‍ നിന്നെടുത്താണെന്ന് സിപിഎം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍. ധനരാജ് ഫണ്ടില്‍ നിന്ന് 42 ലക്ഷം രൂപ പിന്‍വലിച്ചു എന്നത് പച്ചക്കള്ളമാണെന്നും ജയരാജന്‍ വ്യക്തമാക്കി. പയ്യന്നൂര്‍ ഫണ്ട് തിരിമറി അടഞ്ഞ അധ്യായമാണ്.

ദീര്‍ഘകാലമായി ഒരു അക്കൗണ്ട് കൈകാര്യം ചെയ്തപ്പോഴുണ്ടായ വീഴ്ചയാണ് പയ്യന്നൂരില്‍ സംഭവിച്ചത്. ടി.ഐ. മധുസൂദനന്‍ ഉള്‍പ്പെടെ ആരും ഫണ്ട് തിരിമറി നടത്തിയിട്ടില്ല. പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് കുഞ്ഞികൃഷ്ണന്‍ തിരിച്ചെത്തണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. കുഞ്ഞികൃഷ്ണനെ നശിപ്പാക്കാനാണോ വക്കാലത്തിനാണോ മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് ജയരാജന്‍ ചോദിച്ചു.

ഇതിനിടെ പയ്യന്നൂരില്‍ പാര്‍ട്ടി ഫണ്ട് നഷ്ടപെട്ടില്ലെന്ന് വ്യക്തമാക്കുന്ന വരവ് ചിലവ് കണക്ക് സിപിഎം ഏരിയ കമ്മിറ്റിയില്‍ അവതരിപ്പിച്ചു. ലോക്കല്‍, ബ്രാഞ്ച് തലങ്ങളില്‍ അവതരിപ്പിക്കാനുള്ള കണക്കിന് പയ്യന്നൂര്‍ ഏരിയ കമ്മിറ്റി അംഗീകാരം നല്‍കി. ആരോപണം നേരിട്ടവര്‍ മുന്നോട്ടുവച്ച് കണക്കിനാണ് അംഗീകാരം ലഭിച്ചത്. ധനദുര്‍വിനിയോഗം നടന്നെന്ന് കുഞ്ഞികൃഷ്ണന്‍ കണ്ടെത്തിയ കണക്കുകള്‍ സിപിഎം ജില്ല നേതൃത്വം അംഗീകരിച്ചില്ല.

Related Articles

Post Your Comments

Back to top button