Kerala NewsNewsPolitics

ധീരജ് വധം: കെ. സുധാകരനെ തള്ളി ഉമ്മന്‍ ചാണ്ടി

ഇടുക്കി: എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ തള്ളി ഉമ്മന്‍ ചാണ്ടി. ധീരജിന്റെ മരണം ഇരന്നുവാങ്ങിയ മരണമാണെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണത്തെയാണ് ഉമ്മന്‍ ചാണ്ടി തള്ളിക്കളഞ്ഞ്.

ഇത്തരം പ്രയോഗങ്ങള്‍ ഓരോരുത്തരുടെയും ഭാക്ഷയല്ലേയെന്നാണ് ഉമ്മന്‍ചാണ്ടി ചോദിച്ചത്. ധീരജ് വധത്തില്‍ കൊലപാതകത്തിന് ശേഷം പല തവണയാണ് കെ. സുധാകരന്‍ കൊലപാതകത്തെ ന്യായികരിച്ചു കൊണ്ട് രംഗത്ത് വന്നത്.

പല യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളും കൊലപാതകത്തെ അനുകൂലിച്ച് കൊണ്ടും പ്രതികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കൊണ്ടും രംഗത്ത് വന്നിരുന്നു. വി.ടി. ബെല്‍റാം, രാഹൂല്‍ മാങ്കൂട്ടം, ഷാഫി പറമ്പില്‍ എന്നിവരും കൊലയെ ന്യായികരിക്കുകയാണ്.

കൊലനടത്തിയത് താനാണന്ന് നിഖില്‍ പൈലി സമ്മതിച്ചിട്ടും നിഖിലിനെ സംരക്ഷിക്കുകയും കൊലയെ തള്ളിപ്പറയുകയോ കോണ്‍ഗ്രസ് നേതൃത്വം തയാറായിട്ടില്ല. നിഖില്‍ പൈലി ഇപ്പോഴും യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് തന്നെയാണ്.

ഇതൊടൊപ്പം തന്നെ കെ റെയില്‍ കമ്മീഷനെന്ന കെ. സുധാകരന്റെ ആരോപണത്തെയും ഉമ്മന്‍ ചാണ്ടി പിന്തുണച്ചില്ല. തനിക്ക് ബോധ്യമായതെ പൊതുജീവിതത്തില്‍ ഉന്നയിച്ചിട്ടുള്ളുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Related Articles

Back to top button