CrimeKerala NewsNewsPolitics

ധീരജ് വധം: രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ കീഴടങ്ങി

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ വിദ്യാര്‍ഥിയെ കുത്തി കൊന്ന കേസില്‍ രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ കീഴടങ്ങി.

കെഎസ്‌യു ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ടോണി തേക്കിലക്കാടന്‍, സെക്രട്ടറി ജിതിന്‍ ഉപ്പുമാക്കല്‍ എന്നിവരാണ് പോലീസില്‍ കീഴടങ്ങിയത്.

ഇരുവരും കൊലപാതക സമയത്ത പ്രതി നിഖില്‍ പൈലിക്ക് ഒപ്പമുണ്ടായിരുന്നവരാണ്. കുത്തിയത് ടോണി എന്നായിരുന്നു പരിക്കേറ്റ ആഭിജിത്തിന്റെ മൊഴി.

കേസില്‍ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരെ പത്തു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

അപേക്ഷ നാളെ ജില്ലാ കോടതി പരിഗണിച്ചേക്കും. കൊല നടത്തിയത് രാഷ്ട്രീയ വിരോധം മൂലമാണെന്നാണ് പോലീസ് എഫ്‌ഐആര്‍.

Related Articles

Back to top button