ഡിജിറ്റൽ ഇന്ത്യ : തള്ള് മാത്രം ബാക്കി, വേഗതയിൽ ഇന്ത്യ 115 മത്, ദരിദ്ര രാഷ്ട്രങ്ങളെക്കാളും പുറകിൽ
NewsKeralaNationalPoliticsTech

ഡിജിറ്റൽ ഇന്ത്യ : തള്ള് മാത്രം ബാക്കി, വേഗതയിൽ ഇന്ത്യ 115 മത്, ദരിദ്ര രാഷ്ട്രങ്ങളെക്കാളും പുറകിൽ

ഡിജിറ്റൽ ഇന്ത്യ ആക്കുമെന്ന വാഗ്ദാനം മാത്രം ഇനി ബാക്കി. ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യ 115 സ്ഥാനത്ത്.

ആഗോള ഇന്റര്‍നെറ്റ് സ്പീഡ് ടെസ്റ്റ് ഏജന്‍സിയായ ഊക്‌ലയുടെ റിപ്പോര്‍ട്ടിലാണ് ഇന്ത്യ 115 സ്ഥാനത്ത്. ലോകത്തെ പല ദരിദ്ര രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യ.

ട്രായിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ ജിയോ നെറ്റ്‌വര്‍ക്ക് മാത്രമാണ് 15 എംബിപിഎസിനു മുകളില്‍ വേഗം നല്‍കുന്നത്.

മറ്റു ടെലികോം കമ്പനികളെല്ലാം 10 എംബിപിഎസിന് താഴെയാണ് വേഗം നല്‍കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയില്‍ 10-ാം സ്ഥാനത്താണ്.

കഴിഞ്ഞ വര്‍ഷം ഇതേസമയം ചൈന 16-ാം സ്ഥാനത്തായിരുന്നു. ഊക്‌ലയുടെ 2022 മേയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സ്പീഡ് പട്ടികയില്‍ നേര്‍വെ ആണ് ഒന്നാമത്.

മുന്‍ റാങ്കിങ്ങില്‍ യുഎഇയായിരുന്നു ഒന്നാം സ്ഥാനത്ത്. നോര്‍വെയിലെ ശരാശരി ഡൗണ്‍ലോഡ് വേഗം 129.40 എംബിപിഎസും ശരാശരി അപ്‌ലോഡ് വേഗം 18.41 എംബിപിഎസും ആണ്.

ആഗോള ശരാശരി ഡൗണ്‍ലോഡിങ് വേഗം 30.37 എംബിപിഎസും അപ്‌ലോഡിങ് വേഗം 8.60 എംബിപിഎസും ആയി രേഖപ്പെടുത്തിയിട്ടുണ്ട്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് യുഎഇയാണ്. യുഎഇയിലെ ഇന്റര്‍നെറ്റ് വേഗം 124.89 എംബിപിഎസ് ആണ്.

ഖത്തര്‍ (117.61 എംബിപിഎസ്), ദക്ഷിണ കൊറിയ (106.82 എംബിപിഎസ്), കുവൈത്ത് (104.47 എംബിപിഎസ്), നെതര്‍ലാന്‍ഡ്‌സ് (102.92 എംബിപിഎസ്), ഡെന്‍മാര്‍ക്ക് (102.54 എംബിപിഎസ്) എന്നീ രാജ്യങ്ങളാണ് ഇന്റര്‍നെറ്റ് വേഗത്തില്‍ തൊട്ടടുത്ത സ്ഥാനങ്ങളില്‍.

ഏറ്റവും കുറഞ്ഞ ഇന്റര്‍നെറ്റ് വേഗം വെനിസ്വലയിലാണ്. സെക്കന്‍ഡില്‍ 4.98 എംബിപിഎസ് ആണ് 141-ാം സ്ഥാനത്തുള്ള വെനിസ്വലയിലെ ശരാശരി ഇന്റര്‍നെറ്റ് വേഗം.

Related Articles

Post Your Comments

Back to top button