CrimeKerala NewsLaw,News

ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

കൊച്ചി: നടിയെ അക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഭീക്ഷണി മുഴക്കിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച വരെ നീട്ടി. അത് വരെ ദിലീപിനെ അറസ്റ്റ്് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പ് നല്‍കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45 നാണ് ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്നും ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നതിനിടയില്‍ പറഞ്ഞു. ജസ്റ്റിസ് പി. ഗോപിനാഥാണ് ഹര്‍ജി പരിഗണിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം ദിലീപിന്റെ വീട്ടിലും നിര്‍മ്മാണ കമ്പനി ഓഫീസിലും പരിശോധന നടത്തിയത് കോടതിയുടെ അനുമതിയോടെ സെര്‍ച്ച് വാറന്റോട് കൂടിയാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

എന്നാല്‍ കേസിന്റെ പേരീല്‍ തന്നെ പോലീസ് അനാവശ്യമായി പീഡിപ്പിക്കുകയാണന്നാണ് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയിലറിയിച്ചത്. ചൊവ്വാഴ്ച വരെ അറസ്റ്റ് പാടില്ലെന്ന് കോടതി പൊലീസിനോട് പറഞ്ഞു. അതുവരെ അറസ്റ്റുണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ക്രൈബ്രാഞ്ച് ശക്തമായി തന്നെ എതിര്‍ത്തു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നേരിട്ട് തന്നെ കോടതിയില്‍ ഹാജരായി.

അന്വേഷണ ഉദ്യോദസ്ഥന് തന്നോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് പുതിയ കേസ് എന്നും അപായപ്പെടുത്താനുള്ള ഗുഡാലോചന നടത്തിയെന്ന കേസ് കള്ളക്കഥയാണെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു.

Related Articles

Back to top button