CinemaCrimeKerala NewsLatest NewsNews

അക്രമ ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറണമെന്ന് ദീലിപ്

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ അക്രമ ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറണമെന്ന് നടന്‍ ദിലീപ് വിചാരണ കോടതിയില്‍. അക്രമ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടന്നാണ് ഹര്‍ജിയില്‍ ദിലീപ് പറയുന്നത്.

ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബൈജു പൗലോസ് തനിക്കെതിരെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നു. ദിലീപിന്റെ കയ്യില്‍ നടിയെ അക്രമിച്ച ദൃശ്യങ്ങളുണ്ടെന്ന് പ്രോസിക്യൂഷന്‍ ആരോപണത്തെ തുടര്‍ന്ന് പോലീസ് ദൃശൃങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും നടത്തിയിരുന്നു.

ഇതിനിടയില്‍ ദൃശൃങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശം ലഭിച്ചിട്ടുണ്ട് എന്നാണ് ദിലീപ് വ്യക്തമാക്കുന്നത്. ഇതോടെ വിചാരണ കോടതി അന്വേഷണ ഉദ്യഗസ്ഥനോട് വിശദീകരണം തേടി.

Related Articles

Back to top button