CinemaCrimeKerala NewsNews

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തെളിവുകള്‍ കൈമാറി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെയുള്ള ഓഡിയോ റെക്കോഡുകളടക്കമുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍.

കളമശേരി ക്രൈബ്രാഞ്ച് ഓഫീസിലെത്തിയാണ് ബാലചന്ദ്രകുമാര്‍ ഓഡിയോ റെക്കോഡുകളും മൊഴിയും നല്‍കിയത്. താന്‍ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതല്ല. തന്നെ പോലീസ് ഇറക്കിയതാണന്ന് ദിലീപ് ആരോപിക്കുന്നത്.

അത് ശെരിയാണെങ്കില്‍ തെളിവ് പുറത്ത് വിടട്ടെയെന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകളാണ് കൈമാറിയത്. ശബ്ദം ദിലീപിന്റേതാണെന്ന് തെളിയിക്കാന്‍ സാഹായകരമായ സംഭാഷണങ്ങളാണ് കൈമാറിയതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

ദിലീപുമായി സുതാര്യമായ സാമ്പത്തിക ഇടപാടുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്. ഇതൊടൊപ്പം കേസില്‍ കൂറ് മാറിയ സാക്ഷിക്കളെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാനും അവരുടെ സാമ്പത്തികപരമായ ഇടപാടുകളെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button