CinemaDeathEditor's ChoiceKerala NewsLatest NewsLocal NewsMovie

സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു.


കൊച്ചി /സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ കോയമ്പത്തൂർ കെ ജി ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവ സംവിധായകൻ ഷാനവാസ് നരണിപ്പുഴയെ വിദ​ഗ്ധ ചികിത്സക്കായി കൊച്ചിയിലെ ആസ്റ്റർ മെ‍ഡ്സിറ്റിയിൽ എത്തിച്ച ശേഷമായിരുന്നു അന്ത്യം. ജീവന്‍ നിലനിര്‍ത്താന്‍ അത്യാധുനിക സൗകര്യങ്ങളുള്ള പ്രത്യേക ആംബുലന്‍സിൽ, ബുധനാഴ്ച വൈകിട്ട് 8 മണിയോടെയാണ് ഷാനവാസിനെ ആസ്റ്ററിൽ എത്തിക്കുന്നത്. സ്ഥിതി ​ഗുരുതരമായതിനാൽ കൊച്ചിയിൽ എത്തിച്ച് ചികിത്സ നൽകാൻ തീരുമാനിക്കുകയായിരുന്നു. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ്‌ ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ്‌ ആശുപത്രിയിൽ എത്തിച്ചത്‌. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സിൽ വച്ച് രക്തസ്രാവം ഉണ്ടാവുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലിൽ ഐസിയുവിയിരുന്നു ഷാനവാസ്. സ്ഥിതി ​ഗുരുതരമായതിനാൽ കൊച്ചിയിൽ എത്തിച്ച് ചികിത്സ നൽകാൻ തീരുമാനിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button