
മുംബൈ: ദിര്ഹംവുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം റോക്കോഡ് ഇടിവിലേക്ക്. 13 പൈസയുടെ ഇടിവോടെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന നിരക്കിലേക്ക് ദിര്ഹമെത്തി. ഇടിവ് രേഖപ്പെടുത്തിയോടെ നാട്ടിലേക്കുള്ള പണമയയ്ക്കാനുള്ള പ്രവാസികളുടെ തിരക്ക് വര്‍ധിച്ചു. പലരും കടം വാങ്ങി പണം അയയ്ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇത് സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം 80 ഡോളര്‍ പിന്നിട്ടു. 21.79 രൂപയാണ് നിലവില്‍ ദിര്‍ഹത്തിന് നല്‍കേണ്ടത്. ഈ സാഹചര്യം തുടര്‍ന്നാല്‍ ദിര്‍ഹത്തിന്റെ വില 22 രൂപവരെയെത്തിയേക്കുമെന്നും വിലയിരുത്തപ്പെടുന്നു. യുഎസിലെ പലിശനിരക്ക് കൂടിയതും എണ്ണവിലയിലുണ്ടായ വര്‍ധനവുമാണ് ഇടിവിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
കൂടുതല്‍ പണം നാട്ടിലേക്ക് അയയ്ക്കാമെന്നതിനാല്‍ രൂപയുടെ മൂല്യം താഴേക്ക് പോകുന്നത് പ്രവാസികള്‍ക്ക് ഗുണമാണ്. എന്നാല്‍ ഈ സാഹചര്യം പ്രയോജനപ്പെടുത്താനായി സാധ്യമായ ഇടങ്ങളില്‍നിന്ന് പണം കടംവാങ്ങി നാട്ടിലേക്ക് അയയ്ക്കുന്നവര്‍ക്ക് പിന്നീട് പ്രതസന്ധി നേരിടാം. ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി കടമെടുത്തും പലരും പണം അയയ്ക്കുന്നുണ്ട്.
Post Your Comments