കോൺഗ്രസ് പ്രവർത്തകരിൽ നിരാശയും മോഹഭംഗവും,കപിൽ സിബൽ

ന്യൂഡൽഹി/ പല സംസ്ഥാനങ്ങളിലെയും കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നിരാശയും മോഹഭംഗവും ഉണ്ടെന്നും, തന്നോട് പലരും അത് പങ്കുവെച്ചിട്ടുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. പാർട്ടിയിൽ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നു പാർട്ടിയെ നയിക്കുന്ന സോണിയ ഗാന്ധി ഉറപ്പ് നൽകിയിരുന്നെങ്കിലും, അത് എപ്പോൾ നടക്കുമെന്ന് ഇത് വരെ ഒരു വ്യക്തതയുമില്ലെന്ന് കപിൽ സിബൽ പറഞ്ഞു.
പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനായി പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി മുതിർന്ന നേതാക്കളെ കണ്ടു സംസാരിച്ചിരുന്നതാണ്. പക്ഷെ അതിനു ശേഷവും പ്രശ്ന പരിഹാരത്തിൽ വ്യക്തതയില്ല. ഉന്നയിച്ച വിഷയങ്ങളോട് തുറന്ന സമീപനമാണ് അധ്യക്ഷ പുലർത്തുന്നതും, ആഭ്യന്തര തെരഞ്ഞെടുപ്പിന് തയ്യാറായെങ്കിലും അത് എന്ന് നടക്കുമെന്നും എങ്ങനെ നടക്കണമെന്നും മറുപടി കിട്ടിയില്ലെന്നും കപിൽ സിബൽ പറയുകയുണ്ടായി.
സോണിയയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ള പത്രലേഖകന്റെ ചോദ്യത്തിന് ” ഞാൻ യാത്രയിലായതിനാൽ അതിൽ പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. തുറന്ന ഒരു ചർച്ച തന്നെ നടന്നതായാണ് അറിവ്.പാർട്ടി ഭരണഘടന അനുസരിച്ചു തന്നെയായിരിക്കും തെരഞ്ഞെടുപ്പ്. പാർട്ടി അധ്യക്ഷന്റെയും വർക്കിങ് കമ്മിറ്റിയുടെയും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെയും തെരഞ്ഞെടുപ്പ് ഒന്നിച്ച് നടക്കും. പക്ഷെ അത് എന്ന് നടക്കുമെന്ന് ഇതുവരെ വ്യക്തമല്ല. കൂടിക്കാഴ്ച കഴിഞ്ഞു ഒരു മാസം കഴിഞ്ഞിട്ടും എപ്പോൾ എങ്ങനെ നടക്കുമെന്ന് ഇതുവരെ അറിവില്ല. രാജ്യത്തെ ഒരു രാഷ്ട്രീയ ശക്തിയായി കോൺഗ്രസിന് തിരിച്ചു വരണമെങ്കിൽ അത് എത്രയും പെട്ടെന്ന് നടക്കുക തന്നെ വേണം.”
“പാർട്ടി ഭരണഘടന അനുസരിച്ചു തന്നെയായിരിക്കും തെരഞ്ഞെടുപ്പ്. പാർട്ടി അധ്യക്ഷന്റെയും വർക്കിങ് കമ്മിറ്റിയുടെയും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുടെയും തെരഞ്ഞെടുപ്പ് ഒന്നിച്ച് നടക്കും. പക്ഷെ അത് എന്ന് നടക്കുമെന്ന് ഇതുവരെ വ്യക്തമല്ല. കൂടിക്കാഴ്ച കഴിഞ്ഞു ഒരു മാസം കഴിഞ്ഞിട്ടും എപ്പോൾ എങ്ങനെ നടക്കുമെന്ന് ഇതുവരെ അറിവില്ല. രാജ്യത്തെ ഒരു രാഷ്ട്രീയ ശക്തിയായി കോൺഗ്രസിന് തിരിച്ചു വരണമെങ്കിൽ അത് എത്രയും പെട്ടെന്ന് നടക്കുക തന്നെ വേണം. പല സംസ്ഥാനങ്ങളിലും പ്രവർത്തകർക്കിടയിൽ നിരാശയും മോഹഭംഗവും ഉണ്ട്. എന്നോട് തന്നെ പലരും ഇത് പങ്കുവെച്ചിട്ടുണ്ട്. “കപിൽ സിബൽ പറഞ്ഞു.