'കാന്താര' ഒടിടിയില്‍ കാണാന്‍ കാത്തിരുന്നവര്‍ക്ക് നിരാശ; 'വരാഹരൂപ'മില്ല
MovieNewsEntertainment

‘കാന്താര’ ഒടിടിയില്‍ കാണാന്‍ കാത്തിരുന്നവര്‍ക്ക് നിരാശ; ‘വരാഹരൂപ’മില്ല

ഒടുവില്‍ ഒടിടിയില്‍ എത്തി ‘കാന്താര’. എന്നാല്‍ ചിത്രത്തില്‍ നിന്നും ‘വരാഹരൂപം’ എന്ന ഗാനം മാറ്റി പകരം മറ്റൊരു ട്രാക്കാണ് ഒടിടി വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘വരാഹരൂപം’ എന്ന ഗാനം തങ്ങളുടെ ‘നവരസം’ പാട്ടിന്റെ കോപ്പിയടിയാണ് എന്നാരോപിച്ച് തൈക്കൂടം ബ്രിഡ്ജ് കോടതിയെ സമീപിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് കാന്താരയില്‍ നിന്നും വരാഹരൂപം നീക്കം ചെയ്യാന്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഗാനം നീക്കം ചെയ്തത് ആസ്വാദനത്തെ ബാധിക്കുന്നുവെന്നാണ് ഒടിടിയില്‍ ചിത്രം കണ്ടവര്‍ അഭിപ്രായം.

Related Articles

Post Your Comments

Back to top button