ബിരിയാണി പങ്കുവയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി, ഇരുവരും മരിച്ചു
NewsNational

ബിരിയാണി പങ്കുവയ്ക്കുന്നതിനെ ചൊല്ലി തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി, ഇരുവരും മരിച്ചു

ചെന്നൈ: ബിരിയാണി പങ്കിടുന്നതിനെ ചൊല്ലി ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കം ഇരുവരുടെയും മരണത്തില്‍ കലാശിച്ചു. ചെന്നൈ അയനവാരത്ത് തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഭർത്താവ് ഭാര്യയുടെ ദേഹത്തു മണ്ണെണ്ണ ഒഴിച്ചു കൊളുത്തുകയാരുന്നു. ദേഹത്തു തീ പടർന്നപ്പോൾ ഭാര്യ ഭർത്താവിനെ കെട്ടിപിടിക്കുകയാരുന്നു.

തുടർന്ന് തീ ഇരുവരിലേക്കും ആളിപടരുകയാരുന്നു. കരുണാകരന്‍ റസ്റ്റോറന്‍റില്‍ നിന്നും ബിരിയാണി വാങ്ങിക്കൊണ്ടുവന്ന് ഒറ്റയ്ക്ക് കഴിച്ചതാണ് പത്മാവതിയെ ചൊടിപ്പിച്ചത്. തനിക്കും മേടിക്കാത്തതിനാൽ ഭാര്യ വഴക്ക് ഉണ്ടാക്കുകയും തുടർന്ന് ബിരിയാണിയുടെ പകുതി നല്കാൻ ആവിശ്യപെടുകയും പിന്നീട് ഇവർ തമ്മിൽ വഴക്ക് ആകുകയും ആരുന്നു. ഇത് കരുണാകരന് ഇഷ്ടപ്പെടാതെ വരികയും കരുണാകരന്‍ പത്മാവതിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയെലത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Related Articles

Post Your Comments

Back to top button