
ന്യൂ ഡല്‍ഹി: വിദ്വേഷം പരത്തുന്ന ചാനല്‍ അവതാരകരെ പിന്‍വലിക്കണമെന്ന് സുപ്രീംകോടതി. ചില വാര്‍ത്താചാനലുകളുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുണ്ടെന്നും സുപ്രീംകോടതി ബഞ്ച് വ്യക്തമാക്കി. മാധ്യമങ്ങള്‍ ഭിന്നിപ്പുണ്ടാക്കരുതെന്ന് ജസ്റ്റിസ് കെ.എം. ജോസഫ് പറഞ്ഞു.
വിദ്വേശ പ്രസംഗങ്ങള്‍ സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ചാനലുകള്‍ പരസ്പരം മത്സരിക്കുകയാണ്.മത്രമല്ല പല വിദ്വേശ പ്രസംഗങ്ങളും ഉണ്ടാക്കുന്നത് ഇത്തരം ടി.വി ചാനലുകളാണ്. അതുകൊണ്ടുതന്നെ വാര്‍ത്താ അവതാരകര്‍ സ്വയം നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. സുദര്‍ശനം, റിപ്പബ്ലിക്ക് ടിവി എന്നിവയുടെ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടിയാണ് പ്രധാനമായും ഹരിജികള്‍ കോടതിയില്‍ എത്തിയത്.
Post Your Comments