'തരൂരിനെ ചൊല്ലിയുള്ള കോൺഗ്രസ് വിഭാഗീയതയിൽ അതൃപ്തി ; ഉടൻ പരിഹാരം വേണമെന്ന് ആവശ്യപ്പെടും': മുസ്ലിം ലീഗ്
KeralaNews

‘തരൂരിനെ ചൊല്ലിയുള്ള കോൺഗ്രസ് വിഭാഗീയതയിൽ അതൃപ്തി ; ഉടൻ പരിഹാരം വേണമെന്ന് ആവശ്യപ്പെടും’: മുസ്ലിം ലീഗ്

മലപ്പുറം: ശശി തരൂരിന്റെ പരിപാടികളുടെ പേരില്‍ കോണ്‍ഗ്രസില്‍ നടക്കുന്ന പരസ്യ വിമര്‍ശനങ്ങള്‍ വിഭാഗീയത ഉണ്ടാക്കുന്നതെന്ന് താക്കീതുമായി മുസ്‌ലിം ലീഗ്. പ്രശ്നങ്ങൾ അലോസരപ്പെടുത്തുന്നതാണ്. ഇന്ന് ചേർന്ന മുസ്ലിംലീഗ് യോഗത്തിൽ കോൺഗ്രസിനുളളിലെ വിഭാഗീയത പ്രധാന വിഷയമായി. വിഷയത്തിൽ പ്രശ്നപരിഹാരം ഉടൻ വേണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

ശശി തരൂരുമായി ബന്ധപ്പെട്ട പരിപാടികള്‍ നടക്കുമ്പോള്‍ കോണ്‍ഗ്രസിനുള്ളിലുള്ള വിഭാഗീയത യുഡിഎഫിനെ ആകെ ക്ഷീണിപ്പിക്കുമെന്നാണ് ലീഗ് വിലയിരുത്തുന്നത്. യുഡിഎഫിന്റെ പ്രവര്‍ത്തകര്‍ക്കുള്ള പൊതുവികാരം ഒന്നും മാനിക്കാതെ നേതാക്കള്‍ രണ്ട് തട്ടില്‍ നിന്ന് തമ്മിലടിക്കുന്നത് യുഡിഎഫിന് ഗുണപരമല്ലെന്നും ലീഗ് കരുതുന്നു. ലീഗിന്റെ അഭിപ്രായം നാളെ ചേരുന്ന യുഡിഎഫ് യോഗത്തിൽ അവതരിപ്പിക്കും. യുഡിഎഫിൽ അഭിപ്രായ സമന്വയം ഉണ്ടാക്കി വിഷയങ്ങൾ സഭയിൽ അവതരിപ്പിക്കുമെന്ന് പിഎംഎ സലാമും വിശദീകരിച്ചു.

Related Articles

Post Your Comments

Back to top button