കോളേജിലെ ഡിജെ പാര്‍ട്ടി: അധ്യാപകര്‍ക്കെതിരെയും കേസ്

പാലക്കാട്: പട്ടാമ്പി സംസ്കൃത കോളേജില്‍ ഡിജെ പാര്‍ട്ടി നടത്തിയ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെയും കേസ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു പാര്‍ട്ടി നടത്തിയതിനാണ് പട്ടാമ്പി പോലീസ് കോളേജ് അധികൃതര്‍ക്കെതിരെ കേസ് എടുത്തത്. പാര്‍ട്ടിയില്‍ പങ്കെടുത്ത 300 പേര്‍ക്കെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോവിഡ് രോഗ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് പട്ടാമ്പി സംസ്കൃത കോളേജില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ഇന്നലെ ഡിജെ പാര്‍ട്ടി നടത്തുന്നത്. സംസ്ഥാനത്ത് ഇന്നലെ മാത്രം 28,481 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
എന്നിട്ടും കോളേജില്‍ ഡിജെ പാര്‍ട്ടി നടത്താന്‍ കോളേജ് അധികൃതര്‍ അനുവാദം നല്‍കുകയായിരുന്നു. പാലക്കാട് ജില്ലയില്‍ മാത്രം കോവിഡ് ടിപിആര്‍ 33.8 ശതമാനമാണ്. അത് കൊണ്ട് തന്നെ ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശം മറികടന്നാണ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഡിജെ പാര്‍ട്ടി നടത്തിയത്.
കോളജ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. യാതൊരു സുരക്ഷ മുന്‍കരുതലോ കോവിഡ് മാനദണ്ഡങ്ങളോ പാലിക്കാതെയാണ് കോളേജ് ഓഡിറ്റോറിയത്തിനുള്ളില്‍ ഡിജെ പാര്‍ട്ടി നടത്തിയത്. കോളേജ് പ്രിന്‍സിപ്പലിന്റെ അറിവോടെയാണ് പാര്‍ട്ടി നടത്തിയത് എന്നാണ് പോലീസ് പറയുന്നത്.
എന്നാല്‍ പരിപാടി നടത്തിയത് കോളേജ് അധികൃതരുടെ അറിവോടെയല്ലന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. സംഗീത പരിപാടിക്കാണ് അനുവാദം നല്‍കിയതെന്നും 100 പേര്‍ക്കാണ് അനുവാദം നല്‍കിയതെന്നുമാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം. എന്നാല്‍ പരിപാടിയില്‍ 500 ഓളം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.