ഗവര്‍ണറെ തിരികെ വിളിക്കാന്‍ ആവശ്യപ്പെട്ട് ഡിഎംകെ
NewsNational

ഗവര്‍ണറെ തിരികെ വിളിക്കാന്‍ ആവശ്യപ്പെട്ട് ഡിഎംകെ

ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ എംപിമാര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചു. ഭരണഘടനാപരമായ പദവി വഹിക്കാന്‍ ഗവര്‍ണര്‍ അയോഗ്യനാണെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ഭരണകക്ഷിയായ ഡിഎംകെയുടെ 57 എംപിമാരാണ് കത്തയച്ചത്. ഗവര്‍ണര്‍ ബില്ലുകള്‍ ഒപ്പിടാതെ താമസിപ്പിക്കുന്നു, നിലവില്‍ ഇരുപതോളം ബില്ലുകളാണ് ഗവര്‍ണര്‍ ഒപ്പിടാതെ ഒരു വര്‍ഷത്തിലേറെയായി കൈയില്‍ സൂക്ഷിക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. തുടര്‍ച്ചയായി മതനിരപേക്ഷതക്കെതിരായ പ്രസ്താവനകള്‍ ഗവര്‍ണര്‍ നടത്തിയെന്നും കത്തിലുണ്ട്.

മാസങ്ങളായി തമിഴ്നാട്ടിലും കേരളത്തിലേതിന് സമാനമായി സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് രൂക്ഷമാണ്. ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കം ചെയ്യുന്ന ബില്ലടക്കം തമിഴ്നാട് നിയമസഭ നേരത്തെ പാസാക്കിയിരുന്നു. എന്നാല്‍ ഇതടക്കമുള്ള ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പുവെച്ചിരുന്നില്ല.

Related Articles

Post Your Comments

Back to top button