ഡിഎംകെ എംപി തിരുച്ചി ശിവയുടെ മകന്‍ ബിജെപിയില്‍
NewsNationalPolitics

ഡിഎംകെ എംപി തിരുച്ചി ശിവയുടെ മകന്‍ ബിജെപിയില്‍

ചെന്നൈ: ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) അണികളെ ഞെട്ടിച്ച് ഡിഎംകെ നേതാവും രാജ്യസഭ സഭ എംപിയുമായ തിരുച്ചി ശിവയുടെ മകന്‍ സൂര്യ ശിവ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി തമിഴ്‌നാട് പ്രസിഡന്റ് അണ്ണമലൈയില്‍ നിന്ന് ഞായറാഴ്ച അദ്ദേഹം അംഗത്വം സ്വീകരിച്ചു. മുന്‍പ് ഡിഎംകെയില്‍ പ്രാഥമിക അംഗത്വം ഉണ്ടായിരുന്ന സൂര്യ ശിവ പാര്‍ട്ടിയില്‍ നിന്ന് തുടര്‍ച്ചയായി അവഗണന ഏറ്റുവാങ്ങിയത് കൊണ്ടാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ഇനി തമിഴ്‌നാട്ടില്‍ ബിജെപിയെ വളര്‍ത്താനായി കഠിനാധ്വാനം ചെയ്യും. ഡിഎംകെയുടെ പ്രസക്തി അനുദിനം നഷ്ടപ്പെടുകയാണെന്നും പാര്‍ട്ടിക്കുള്ളിലെ ശീതസമരം അതിന്റെ പാരമ്യതയില്‍ എത്തിയതായും അദ്ദേഹം പറഞ്ഞു. താന്‍ മിശ്രവിവാഹിതനായതിന് പിന്നാലെ അച്ഛന്‍ തിരുച്ചി ശിവയുമായുള്ള ബന്ധം വഷളായിരുന്നു.

മുതിര്‍ന്ന നേതാവെന്ന നിലയിലുള്ള പിതാവിന്റെ ഡിഎംകെയുമായുള്ള ബന്ധം ട്രിച്ചിയിലും തമിഴ്‌നാട്ടിലും ബിജെപിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് തടസമാകില്ലെന്ന് സൂര്യ ശിവ കൂട്ടിച്ചേര്‍ത്തു. ഒരു സ്ഥാനമാനങ്ങളും മോഹിച്ചല്ല ബിജെപിയില്‍ ചേര്‍ന്നതെന്നും എന്നാല്‍ പാര്‍ട്ടിയുടെ വികസനത്തിനായി ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയാറാണെന്നും സൂര്യ വ്യക്തമാക്കി.

Related Articles

Post Your Comments

Back to top button