
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍ പൂര്‍ണമായും പാലിക്കണമെന്നും എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പി. രാജീവ്. അപകടകരമായ അവസ്ഥയില്ലാത്തതുകൊണ്ടുതന്നെ ഭയപ്പെടേണ്ട സാഹചര്യം നിലനില്ക്കുന്നില്ല. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ക്യാമ്പുകളില്‍ മാറ്റി താമസിപ്പിച്ചിട്ടുണ്ടെന്നും ക്യാമ്പുകളില്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പെരിയാറിലേക്ക് ഒഴുക്കുകയാണ്. തുറന്നുവിടുന്ന ജലം വള്ളക്കടവ്, വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുത്തറ, അയ്യപ്പന്‍കോവില്‍ വഴി ഇടുക്കി ഡാമിലെത്തും. അതിനാല്‍ പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നതില്‍ ആശങ്കയറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. നീരൊഴുക്ക് ശക്തമായ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് അടിയന്തര ഇടപെടല്‍ വേണമെന്നാണ് കത്തില്‍ ആവശ്യം.
Post Your Comments