ലോക യാത്രക്കാരുടെ ഇഷ്ട എയര്‍ലൈന്‍സ് ഏതെന്ന് അറിയാമോ ?
NewsWorldBusiness

ലോക യാത്രക്കാരുടെ ഇഷ്ട എയര്‍ലൈന്‍സ് ഏതെന്ന് അറിയാമോ ?

ന്യൂഡല്‍ഹി: കോവിഡ് തീര്‍ത്ത നിയന്ത്രണങ്ങളില്‍ നിന്നുള്ള ശക്തമായ തിരിച്ചുവരവാണ് ബിസിനസ് യാത്ര രംഗത്തും ടൂറിസം രംഗത്തും പ്രകടമാകുന്നത്. ഈ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ ഏറ്റവും ഇഷ്ടമുള്ള എയര്‍ലൈസിന്റെ പട്ടികയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഖത്തര്‍ എയര്‍വേയ്‌സ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

സിംഗപൂര്‍ എയര്‍ലൈന്‍, എമിറേറ്റ്‌സ് എന്നിവയാണ് പട്ടികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ഇവയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി ജപ്പാന്റെ ഓള്‍ നിപ്പോള്‍ എയര്‍വേയ്‌സ് നാലാം സ്ഥാനത്തും ആസ്‌ട്രേലിയയുടെ ഖന്റാസ് എയര്‍വേയ്‌സ് അഞ്ചാം സ്ഥാനത്തുമാണ്. 2021 സെപ്റ്റംബര്‍ മുതല്‍ 2022 ആഗസ്റ്റ് വരെയുള്ള കാലയളവില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 20 എയര്‍ലൈന്‍സുകളാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. 350 ല്‍ അധികം എയര്‍ലൈന്‍സുകളാണ് ഫൈനല്‍ മത്സരത്തിലണ്ടായിരുന്നത്.

Related Articles

Post Your Comments

Back to top button