
മലപ്പുറം: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ അറസ്റ്റില്‍. ഈ മാസം രണ്ടിന് പെരിന്തല്‍മണ്ണയ്ക്കടുത്ത് പട്ടിക്കാടാണ് സംഭവം. ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിക്കുനേരെയാണ് ഡോക്ടര്‍ ലൈംഗിക അതിക്രമം നടത്തിയത്. പ്രതിയായ ഡോക്ടര്‍ ഷെരീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് ചികിത്സ തേടിയ യുവതിയോട് മുന്‍പുണ്ടായ യൂറിനറി ഇന്‍ഫെക്ഷനെ കുറിച്ച് ഡോക്ടര്‍ ചോദിച്ചറിഞ്ഞു.
തുടര്‍ന്ന് പരിശോധിക്കാനെന്ന പേരില്‍ സ്വകാര്യ ഭാഗത്ത് പിടിച്ചെന്നും കീഴ്പ്പെടുത്താന്‍ ശ്രമിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഡോക്ടറുടെ വയറ്റില്‍ ആഞ്ഞുചവിട്ടിയശേഷം യുവതി സ്ഥലത്തുനിന്ന് രക്ഷപെടുകയായിരുന്നു.
Post Your Comments